പാപ്പാഞ്ഞിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രൂപ സാദൃശ്യം; നിർമാണം തടഞ്ഞ് ബി ജെ പി പ്രവർത്തകർ

Share our post

കൊച്ചി: പുതുവർഷപ്പിറവിക്ക് കത്തിക്കാൻ കൊച്ചിൻ കാർണിവലിൽ ഒരുക്കിയ പാപ്പാഞ്ഞിയുടെ രൂപത്തെ ചൊല്ലി വിവാദം. പാപ്പാഞ്ഞിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രൂപസാദൃശ്യമുണ്ടെന്ന് ആരോപണവുമായി ബി. ജെ. പി പ്രവർത്തകർ.

എറണാകുളം പരേഡ് മെെതാനത്താണ് പാപ്പാഞ്ഞിയുടെ നിർമാണം നടക്കുന്നത്. പാപ്പാഞ്ഞിയുടെ നിർമാണം ബി ജെ പി പ്രവർത്തകർ നിർത്തിവെപ്പിച്ചു.നരേന്ദ്രമോദിയുടെ രൂപസാദൃശ്യമുണ്ടെന്നും അതുകൊണ്ടുതന്നെ പാപ്പാഞ്ഞിയെ കത്തിക്കാനാവില്ലെന്നുമാണ് ബി .ജെ. പി പ്രവർത്തകരുടെ വാദം.

പൊലീസ് ഇടപെട്ട് നടത്തിയ ചർച്ചയെ തുടർന്ന് പാപ്പാഞ്ഞിയുടെ രൂപം മാറ്റി നിർമിക്കാൻ ധാരണയായി.കൊച്ചിൻ കാർണിവൽ സമിതിയാണ് പരിപാടിയുടെ സംഘാടകർ.

തിന്മയ്ക്ക് മേൽ നന്മ വിജയിക്കുന്നു എന്നതാണ് പാപ്പാഞ്ഞിയെ കത്തിക്കുന്നതിലൂടെ നൽകുന്ന സന്ദേശം.പാപ്പാഞ്ഞിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രൂപസാദൃശ്യ; നിർമാണം തടഞ്ഞ് ബി .ജെ .പി പ്രവർത്തകർ


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!