തൃശൂരിൽ തേനീച്ചയുടെ കുത്തേറ്റ് ഒരാൾ മരിച്ചു
തൃശൂര്‍: തൃശൂരിൽ തേനീച്ചയുടെ കുത്തേറ്റ് ഒരാൾ മരിച്ചു. അഞ്ച് പേർക്ക് പരിക്ക്. വെട്ടുകാടാണ് സംഭവം. വെട്ടുകാട് സ്വദേശി വിജയൻ നായരാണ് മരിച്ചത്.
രാജു കല്ലോലിക്കൽ, എൽദോസ് കൊച്ചു പുരയ്ക്കൽ, കലാധരൻ, ശാരദ ( മരിച്ച വിജയൻ നായരുടെ ഭാര്യ), വർഗീസ് എന്നിവർക്കാണ് തേനീച്ചയുടെ ആക്രമണം ഏറ്റത്.
ബന്ധുവിന്റെ വീട്ടിലെത്തിയപ്പോഴാണ് വിജയൻ നായർക്ക് തേനീച്ചയുടെ കുത്തേറ്റത്. പരുന്ത് കൊത്തിയതിനെ തുടർന്നാണ് തേനീച്ചക്കൂട് ഇളകിയത്. മറ്റുള്ളവർ ഓടിയെങ്കിലും വിജയൻ നായർ വീണു. ചൂട്ട് കത്തിച്ച് തേനീച്ചകളെ ഓടിച്ച ശേഷമാണ് വിജയൻ നായരെ ആസ്പത്രിയിലെത്തിച്ചത്.
പരിക്കേറ്റ കലാധരന്റെ ആരോഗ്യനില ഗുരുതരമാണ്.