കോട്ടയം മലബാർ കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരം

Share our post

പിണറായി: കോട്ടയം മലബാർ കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരം. ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേഡാ (എൻക്യുഎഎസ്) ണ് കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചത്.

ഈ വിഭാഗത്തിൽ കേരളത്തിൽ മൂന്ന് എണ്ണത്തിന്‌ പുതുതായും രണ്ട് എണ്ണത്തിന്‌ പുനർ അംഗീകാരവുമുൾപ്പെടെ അഞ്ച് ആരോഗ്യ കേന്ദ്രങ്ങളാണ്‌ അംഗീകാരം നേടിയത്. കോട്ടയം മലബാർ കുടുംബാരോഗ്യ കേന്ദ്രത്തിന് 95 പോയിന്റാണ്‌ ലഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സി .രാജീവന്റെയും മെഡിക്കൽ ഓഫീസർ ഡോ. വിനീത ജനാർദനന്റെയും നേതൃത്വത്തിൽ നടത്തിയ കൂട്ടായ പ്രവർത്തന ഫലമായാണ് ഈ നേട്ടം.

അംഗീകാരം ലഭിച്ച ആസ്പത്രിക്ക് തുടർ പ്രവർത്തനങ്ങൾക്കായി കേന്ദ്ര ഇൻസന്റീവ് ലഭിക്കും. വാർഷിക ഇൻസന്റീവ് രണ്ടുലക്ഷം രൂപയാണ്. മൂന്നുവർഷത്തിനുശേഷം ദേശീയതല പുനപരിശോധന ഉണ്ടാകും. എം.എൽ.എ ഫണ്ട്, പഞ്ചായത്ത് ഫണ്ട്, എൻ.എച്ച്എം ഫണ്ട് എന്നിവ ഉപയോഗിച്ചാണ് കുടുംബാരോഗ്യ കേന്ദ്രം കെട്ടിടം നിർമിച്ചത്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!