ആദിത്യൻ ഇനി സ്വപ്‌ന വീട്ടിൽ

Share our post

പഴയങ്ങാടി: മാടായി ഗവ. ബോയ്‌സ്‌ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി ആദിത്യന്റെ വീടെന്ന സ്വപ്‌നം സഫലമായി. കെ.എസ്ടിഎ കുട്ടിക്കൊരു വീട് പദ്ധതിയുടെ ഭാഗമായാണ് മാടായി സബ് ജില്ലാ കമ്മിറ്റി വെങ്ങര മൂലക്കീൽ കടവിൽ ദാക്ഷായണിയുടെ മകൻ ആദിത്യന് വീടൊരുക്കിയത്.

വീടിന്റെ താക്കോൽ എൽഡിഎഫ് കൺവീനർ ഇ .പി ജയരാജൻ കൈമാറി. കെ. പത്മനാഭൻ അധ്യക്ഷനായി. എം. വിജിൻ എം.എൽ.എ ഗൃഹോപകരണങ്ങൾ കൈമാറി. കെ.എസ്ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി .സി വിനോദ് കുമാർ ഉപഹാരം നൽകി.

പി .പി ദാമോദരൻ, എ.കെ ബീന, കെ .സി മഹേഷ്, കെ .സി സുധീർ, കെ .രഞ്ജിത്ത്, കെ. ശശീന്ദ്രൻ, ഇ. കെ വിനോദൻ, ടി. വി .ഗണേശൻ, എം. രാമചന്ദ്രൻ, വി.വിനോദ്, പി ജനാർദനൻ, ടി .വി ചന്ദ്രൻ, കെ. അനിത എന്നിവർ സംസാരിച്ചു. കെ. അജയൻ സ്വാഗതവും എൻ .ജയശങ്കർ നന്ദിയും പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!