സ്റ്റീല്‍ അതോറിറ്റിയില്‍ 138 എക്‌സിക്യുട്ടീവ്/നോണ്‍ എക്‌സിക്യുട്ടീവ് ഒഴിവുകള്‍

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ പശ്ചിമബംഗാളിലെ ഇസ്‌കോ സ്റ്റീല്‍ പ്ലാന്റില്‍ എക്‌സിക്യുട്ടീവ്, നോണ്‍ എക്‌സിക്യുട്ടീവ് തസ്തികളിലെ 138 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എക്‌സിക്യുട്ടീവ്:
അസിസ്റ്റന്റ് മാനേജര്‍(ബോയിലര്‍ ഓപ്പറേഷന്‍ എന്‍ജിനീയര്‍): ഒഴിവ്-6, യോഗ്യത- ബി.ഇ./ ബി.ടെക്, ബോയിലര്‍ ഓപ്പറേഷന്‍ എന്‍ജിനീയര്‍ സര്‍ട്ടിഫിക്കറ്റ്. പ്രായം: 30 വയസ്സ്. മാനേജര്‍: ഒഴിവ്-4 (മെക്കാനിക്കല്‍-1, കെമിക്കല്‍-1, മെറ്റലര്‍ജി-1, സെറാമിക്-1). യോഗ്യത: ബി.ഇ./ ബി.ടെക്, 7 വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായം: 35 വയസ്സ്.
മെഡിക്കല്‍ ഓഫീസര്‍: ഒഴിവ്-5, യോഗ്യത: എം.ബി.ബി.എസ്.’, ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായം: 34 വയസ്സ്.
കണ്‍സല്‍ട്ടന്റ്: ഒഴിവ്-10 (ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍-1, ഓര്‍ത്തോപീഡിക്‌സ് -1, ഒബ്സ്റ്റട്രിക്‌സ് & ഗൈനക്കോളജി-2, ഒഫ്ത്താല്‍മോളജി-1, കമ്യൂണിറ്റി മെഡിസിന്‍-1, പീഡിയാട്രിക്‌സ്-1, ജനറല്‍ മെഡിസിന്‍-1, ജനറല്‍ സര്‍ജറി-1, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍-1 ). യോഗ്യത: ബിരുദാനന്തരബിരുദം/ ഡി.എന്‍.ബി., 3 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 41 വയസ്സ്.
നോണ്‍ എക്‌സിക്യുട്ടീവ്:
ഓപ്പറേറ്റര്‍ കം ടെക്നീഷ്യന്‍ ട്രെയിനി- 73 (മെക്കാനിക്കല്‍-20, മെറ്റലര്‍ജി-14, ഇലക്ട്രിക്കല്‍-20, ഇന്‍സ്ട്രുമെന്റേഷന്‍-5, കെമിക്കല്‍-5, സിവില്‍- 5, സെറാമിക്-4) . യോഗ്യത: പത്താംക്ലാസ്, ത്രിവത്സര ഡിപ്ലോമ. പ്രായം: 28 വയസ്സ്.
അറ്റന്‍ഡന്റ് കം ടെക്നീഷ്യന്‍ ട്രെയിനി-40(ഫിറ്റര്‍-13, ഇലക്ട്രീഷ്യന്‍-10, ടര്‍ണര്‍-5, വെല്‍ഡര്‍-2). യോഗ്യത: പത്താംക്ലാസ്, ഐ.ടി.ഐ./എന്‍.സി.വി.ടി.
ഹെവി വെഹിക്കിള്‍ ഡ്രൈവര്‍: ഒഴിവ്-10, യോഗ്യത- പത്താംക്ലാസ്, ഹെവി മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ്, ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 28 വയസ്സ്.
ഓപ്പറേറ്റര്‍ കം ടെക്നീഷ്യന്‍ (ബോയിലര്‍ ഓപ്പറേഷന്‍) -13, യോഗ്യത: പത്താം ക്ലാസ്, ത്രിവത്സര ഡിപ്ലോമ. പ്രായം: 30 വയസ്സ്.
അറ്റന്‍ഡന്റ് കം ടെക്നീഷ്യന്‍ (ബോയിലര്‍ ഓപ്പറേഷന്‍) -7, യോഗ്യത: പത്താംക്ലാസ്, ഐ.ടി.ഐ., ബോയിലര്‍ അറ്റന്‍ഡന്റ് കോംപീറ്റന്‍സി സര്‍ട്ടിഫിക്കറ്റ്. പ്രായം: 28 വയസ്സ്.
ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി: ജനുവരി 10. വിശദവിവരങ്ങള്‍ www.sail.co.in എന്ന വെബ്സൈറ്റില്‍.