മൂക്കിലൊഴിക്കാവുന്ന കൊവിഡ് വാക്‌സിന്റെ വിലവിവരം പുറത്ത്, അഞ്ച് ശതമാനം ജി .എസ്. ടിയും ഈടാക്കും

Share our post

ന്യൂഡൽഹി: ഭാരത് ബയോടെക്കിന്റെ മൂക്കിലൊഴിക്കാവുന്ന കൊവിഡ് വാക്സിനായ ഇൻകോവാകിന്റെ വിലവിവരം പുറത്ത്. ഒറ്റ ഡോസിന് 800 രൂപയും അഞ്ച് ശതമാനം ജി എസ് ടിയും ഈടാക്കും. രാജ്യത്തെ സ്വകാര്യ ആശുപത്രികളിലാണ് ആദ്യഘട്ടത്തിൽ വാക്‌സിൻ ലഭിക്കുക. സർക്കാർ മേഖലയിൽ ഇത് 325 രൂപയ‌്ക്കായിരിക്കും ലഭ്യമാക്കുക.

ചൈനയിൽ കണ്ടെത്തിയ കൊവിഡിന്റെ പുതിയ വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് കരുതൽ ഡോസായി നേസൽ വാക്‌സിൻ നൽകുന്നത്.നേസൽ വാക്സിന് സർക്കാർ നേരത്തേ അംഗീകാരം നൽകിയിരുന്നു. കൊവിഷീൽഡ്, കൊവാക്സിൻ എന്നിവ സ്വീകരിച്ചവർക്ക് ബൂസ്റ്ററായി നേസൽ വാക്സിൻ സ്വീകരിക്കാമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

കൊവിൻ ആപ്പിലൂടെയാണ് വാക്‌സിൻ സ്വകരിക്കുന്നതിന് വേണ്ട സ്ളോട്ട് ബുക്ക് ചെയ്യേണ്ടത്.എല്ലാവരും കരുതൽ വാക്സിൻ എടുക്കണമെന്നാണ് കേന്ദ്രസർക്കാർ നിർദേശം. പ്രായമായവരും ആരോഗ്യപ്രശ്നങ്ങളുള്ളവരും കരുതൽ വാക്‌സിൻ എടുക്കുന്നതിനെ കൂടുതൽ ഗൗരവത്തോടെ കാണണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചു.​ രാജ്യത്തെ വിമാനത്താവളങ്ങളിൽ കൊവിഡ് പരിശോധന കർശനമാക്കിയിട്ടുണ്ട്.

കൊവിഡ് നിരീക്ഷണം ശക്തമാക്കണമെന്നും ആരും ജാഗ്രത കൈവിടരുതെന്നും മാസ്‌ക് ധരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്‌ത് ആവശ്യപ്പെട്ടിരുന്നു.നിലവിൽ കൊവിഡ് ശക്തമായ ചൈനയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെയോ രോഗം ബാധിച്ച് മരിച്ചവരുടെയോ കൃത്യമായ കണക്ക് ലോകാരോഗ്യ സംഘടനയ്‌ക്ക് പോലും ലഭ്യമായിട്ടില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!