കലോത്സവ മത്സരങ്ങളില്‍ സംഘാടന വീഴ്ച്ച മൂലം മത്സരാര്‍ത്ഥികള്‍ക്ക് അപകടം സംഭവിച്ചാല്‍ സംഘാടകര്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന് ഹൈക്കോടതി

കലോത്സവ മത്സരങ്ങളില്‍ സംഘാടന വീഴ്ച്ച മൂലം മത്സരാര്‍ത്ഥികള്‍ക്ക് അപകടം സംഭവിച്ചാല്‍ സംഘാടകര്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന് ഹൈക്കോടതി.
ബാലനീതി നിയമ പ്രകാരമാണ് ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരിക. വിവിധ മത്സരാര്‍ത്ഥികളുടെ ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് കോടതിയുടെ ഉത്തരവ്
കലോത്സവത്തിനിടെ സ്റ്റേജില്‍ വച്ച് അപകടമുണ്ടായെന്നു ചൂണ്ടിക്കാട്ടിയായിരുന്നു മത്സരാര്‍ത്ഥിയുടെ ഹര്‍ജികള്‍. ഹര്‍ജിക്കാരുടെ അപ്പീലുകള്‍ തള്ളിയ അപ്പീല്‍ കമ്മിറ്റി തീരുമാനം പുന:പരിശോധിക്കാനും കോടതി ഉത്തരവിട്ടു.
തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലാ കലോത്സങ്ങളിലെ മത്സരാര്‍ത്ഥികളാണ് ഹര്‍ജിക്കാര്‍.