ആരോപണങ്ങൾക്ക് മറുപടി പറയാതെ ഇ.പി ജയരാജൻ; ചോദ്യങ്ങളോട് പുഞ്ചിരി മാത്രം

കണ്ണൂർ: റിസോർട്ട് വിവാദം കത്തിപ്പടരുന്നതിനിടെ മൗനം തുടർന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. മാധ്യമ പ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങളോട് അദ്ദേഹം ഇന്നും പ്രതികരിച്ചില്ല.
പാർട്ടി കേന്ദ്ര കമ്മിറ്റി അംഗംകൂടിയായ ഇ.പി. ജയരാജനെതിരേ പി. ജയരാജൻ പാർട്ടിക്കുള്ളിൽ ഉന്നയിച്ച ആരോപണം വ്യക്തതയോടെ ഉള്ളതാണെന്നാണു പാർട്ടി നേതൃത്വത്തിന്‍റെ വിലയിരുത്തൽ.
പി. ജയരാജൻ ആക്ഷേപം എഴുതി നൽകിയാൽ ഉറപ്പായും ഇ.പിക്കെതിരേ പാർട്ടിക്ക് അന്വേഷണം നടത്തേണ്ടിവരും. വെള്ളിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകും.