ഭിന്നശേഷി കുട്ടികളുടെ കലാവിരുന്ന്

ധർമശാലയിൽ നടക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവലിൽ കലാവിരുന്നൊരുക്കി ഭിന്നശേഷിക്കാരായ കുട്ടികൾ. തളിപ്പറമ്പ് നോർത്ത്, സൗത്ത് ബി. ആർ സികളുടെ നേതൃത്വത്തിലാണ് കലാവിരുന്ന് ഒരുക്കിയത്.
മയ്യിൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ .കെ റിഷ്ണ പരിപാടി ഉദ്ഘാടനം ചെയ്തു. ബി.പി.ഒ എസ്. പി രമേശൻ അധ്യക്ഷനായി. തുടർന്ന് കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികൾ നടന്നു.
രണ്ട് ദിവസത്തെ ക്യാമ്പിന്റെ ഭാഗമായാണ് പരിപാടി. 55 ഓളം കുട്ടികളും അവരുടെ രക്ഷിതാക്കളും 25 ബി .ആർ. സി പ്രവർത്തകരും 25 സ്‌പെഷ്യൽ എജുക്കേറ്റർമാരും പങ്കെടുത്തു. സംഘാടക സമിതി കൺവീനർ എ നിഷാന്ത് മാസ്റ്റർ, ബി.പി.ഒ ഗോവിന്ദൻ എടാടത്തിൽ തുടങ്ങിയവർ സംസാരിച്ചു.