ക്രിസ്മസ് ആഘോഷത്തിനിടെ മൂന്നു പേരെ കടലിൽ കാണാതായി

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി മൂന്നുപേരെ കടലിൽ കാണാതായി. ക്രിസ്മസ് ആഘോഷത്തിനിടെ പുത്തൻതോപ്പിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ടുപേരെയും ഒരാളെയുമാണ് കാണാതായത്.പുത്തൻതോപ്പ് സ്വദേശി ശ്രേയസ് (16), സാജിദ് (19) എന്നിവരെയാണ് കാണാതായത്.
കൂടെയുണ്ടായിരുന്ന ഒരാളെ രക്ഷപ്പെടുത്തി. അഞ്ചുതെങ്ങിൽ മാമ്പള്ളി സ്വദേശി സാജൻ ആന്റണിയെയുമാണ് കാണാതായത്. ഇവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. തുമ്പയിൽ ഇന്ന് ഉച്ചയ്ക്ക് ഒരാൾ കടലിൽ വീണ് മരിച്ചിരുന്നു. തുമ്പ ആറാട്ടുവഴി സ്വദേശിയായ ഫ്രാങ്കോയാണ് മരിച്ചത്.
സാജിദ്, ശ്രേയസ്, ആന്റണി എന്നിവർക്ക് വേണ്ടി വൈകിട്ട് വരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. തിങ്കളാഴ്ച രാവിലെ കോസ്റ്റ്ഗാർഡ് മത്സ്യത്തൊഴിലാളികളും ചേർന്ന് തെരച്ചിൽ ആരംഭിക്കും.