പെൺസുഹൃത്തിനെ കാണാനെത്തിയ യുവാവിനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യയെന്ന് പോലീസ്

Share our post

തിരുവനന്തപുരം: ആഴിമലയിൽ പെൺസുഹൃത്തിനെ കാണാനെത്തിയ കിരണിനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്. കൊലപാതകമാണെന്ന് കിരണിന്റെ ബന്ധുക്കൾ നേരത്തേ വിഴിഞ്ഞം പോലീസിൽ പരാതി നൽകിയിരുന്നു.

ഇത് തള്ളിക്കൊണ്ടാണ് പോലീസിന്റെ കണ്ടെത്തൽ.പ്രണയനൈരാശ്യത്തിനൊപ്പം പെൺസുഹൃത്തിന്റെ ബന്ധുക്കളുടെ മർദനവും ആത്മഹത്യയ്ക്ക് കാരണമായി. പെൺകുട്ടിയുടെ സഹോദരൻ ഹരി, സഹോദരീ ഭർത്താവ് രാജേഷ് എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഉടൻ കുറ്റപത്രം സമർപ്പിക്കും.

പ്രതികളെ പേടിച്ച് കിരൺ ഓടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. ഇതോടെയാണ് കൊലപാതകമെന്ന പരാതിയുമായി കുടുംബം രംഗത്തെത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!