മദ്യലഹരിയിൽ സുഹൃത്തിനെ കുത്തിക്കൊന്നു, പ്രതി പിടിയിൽ
കൊച്ചി : വടക്കൻ പറവൂരിൽ മദ്യലഹരിയിൽ സുഹൃത്തിനെ കുത്തിക്കൊന്നയാൾ പിടിയിൽ. വടക്കേക്കര സ്വദേശി ബാലചന്ദ്രനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത് നന്ത്യാട്ട്കുന്നം സ്വദേശി മുരളീധരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച വൈകിട്ടാണ് സംഭവം. മദ്യപാനത്തിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു. പിന്നാലെ മുരളീധരൻ ബാലചന്ദ്രനെ കുത്തുകയായിരുന്നു. ബാലചന്ദ്രന്റെ മൃതദേഹം ആസ്പത്രി മോർച്ചറിയിൽ .
