യാത്രയ്ക്കിടെ സർക്കാർ ബസിൽ യുവതിക്കു പ്രസവം

താനെ: മഹാരാഷ്ട്രയിലെ താനയിൽ യാത്രയ്ക്കിടെ യുവതി സർക്കാർ ബസിൽ പ്രസവിച്ചു. താനയിലെ കല്യാണിൽനിന്നും അഹമ്മദ്നഗറിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവതി ആൺകുഞ്ഞിന് ജന്മം നൽകിയത്.
ശനിയാഴ്ച വൈകുന്നേരം എം.എസ്ആ.ർ.ടി.സിയിൽവച്ചാണ് യുവതി പ്രസവിച്ചത്. കല്യാണിലെ വരാപ് ഗ്രാമത്തിനു സമീപം ബസ് എത്തിയപ്പോൾ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടുകയും ഉടൻ തന്നെ പ്രസവിക്കുകയുമായിരുന്നു.
ഇതുവഴി പോയ ആംബുലൻസ് നിർത്തി അമ്മയെയും കുഞ്ഞിനെയും വൈദ്യപരിശോധനയ്ക്കായി അടുത്തുള്ള ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി അധികൃതർ അറിയിച്ചു.