പേരാവൂർ മാരത്തണിൽ ശ്രദ്ധേയമായി വീൽചെയർ റേസ്

പേരാവൂർ: ഗുഡ് എർത്ത് പേരാവൂർ മാരത്തൺ സീസൺ ഫോറിൽ സംഘടിപ്പിച്ച വീൽചെയർ റേസ് ശ്രദ്ധേയവും കാണികൾക്ക് പുതിയ അനുഭവവുമായി.22 പേരാണ് ശാരീരിക അവശതകൾ പോലും മറന്ന് ജില്ലയിൽ നിന്നും പുറത്തു നിന്നുമായി മത്സരത്തിൽ പങ്കാളികളായത്.ചിലർ സ്വന്തമായി വീൽചെയർ ഓടിച്ചും ചിലർ സഹായികൾക്കൊപ്പവും മത്സരത്തിൽ പങ്കെടുത്തു.
ഒളിമ്പ്യൻ അഞ്ജുബോബി ജോർജും സണ്ണി ജോസഫ് എം.എൽ.എയും ചേർന്ന്ഫ്‌ളാഗ് ഓഫ് ചെയ്തു.പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ വൈസ്.പ്രസിഡന്റ് നാസർ വലിയേടത്ത്,ഖജാഞ്ചി പ്രദീപൻ പുത്തലത്ത്,ജോ.സെക്രട്ടറി അനൂപ് നാരായണൻ,മറ്റു ഭാരവാഹികളായസെബാസ്റ്റ്യൻ ജോർജ്,അബ്രഹാം തോമസ്,ഫ്രാൻസിസ് ബൈജു ജോർജ് തുടങ്ങിയവർ നേതൃത്വം നല്കി.
ഇതാദ്യമായാണ് മലയോരത്ത് വീൽചെയർ റേസ് സംഘടിപ്പിച്ചത്.മാരത്തണിൽ പങ്കെടുത്ത നൂറുകണക്കിന് കായിക താരങ്ങളും കാണികളും വീൽചെയർ റേസിൽ പങ്കെടുത്തവരെ ആർപ്പ് വിളികളോടെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.