Connect with us

Breaking News

നമ്പർ വൺ കേരളം..! ഉന്തിയ പല്ലിന്‍റെ പേരിൽ ആദിവാസി യുവാവിന് പി.എസ്‌.സി ജോലി നിഷേധിച്ചു

Published

on

Share our post

പാലക്കാട്: ഉന്തിയ പല്ലിന്‍റെ കാരണം പറഞ്ഞ് ആദിവാസി യുവാവിന് പി.എസ്സി ജോലി നിഷേധിച്ചു. അട്ടപ്പാടിയിലെ ആനവായ് ഊരിലെ മുത്തുവിനാണ് സര്‍ക്കാര്‍ ജോലി നഷ്ടമായത്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പരീക്ഷ പാസായി അഭിമുഖം വരെ എത്തിയ ശേഷമാണ് പല്ലിന്‍റെ പേരില്‍ ജോലി നഷ്ടപ്പെട്ടതെന്ന് മുത്തു മാധ്യമങ്ങളോട് പറഞ്ഞു.

ചെറുപ്പത്തില്‍ വീണതിനെ തുടര്‍ന്നാണ് പല്ലിന് തകരാര്‍ വന്നത്. പണമില്ലാത്തതിനാല്‍ ചികിത്സിക്കാനായില്ലെന്നും മുത്തു പറഞ്ഞു. തനിക്ക് ജോലി നിഷേധിച്ചതില്‍ സങ്കടമുണ്ടെന്നും മുത്തു പറഞ്ഞു.

അതേസമയം, പിഎസ്സിയുടെ ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല. എഴുത്തുപരീക്ഷ വിജയിച്ച് കായികക്ഷമതയും തെളിയിച്ച ശേഷമാണ് മുത്തുവിന് ജോലി നിഷേധിച്ചത്.


Share our post

Breaking News

മാലൂരിൽ നിർമ്മലയെ കൊന്നത് മകൻ: പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Published

on

Share our post

മട്ടന്നൂർ : മാലൂരിൽ അമ്മയും മകനും മരിച്ച സംഭവത്തിൽ അമ്മയുടേത് കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അറുപത്തെട്ടുകാരിയായ നിർമ്മലയെ മകൻ സുമേഷ് മദ്യലഹരിയിൽ കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചതെന്ന് പൊലീസ്. നിർമ്മലയുടെ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം. കഴുത്തിലും മുഖത്തും അടിയേറ്റതിന്റെ പാടുകളും നെഞ്ചെല്ല് തകർന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.കഴിഞ്ഞ ദിവസമാണ് നിട്ടാറമ്പിലെ വീട്ടിൽ നിർമലയേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടായിരുന്നു. വീട്ടിൽ ആളനക്കമില്ലാത്തതിനെ തുടർന്ന് അയൽവാസികൾ അന്വേഷിച്ചപ്പോഴാണ് ഇരുവരും മരിച്ച വിവരം പുറത്തറിയുന്നത്. മദ്യപിച്ചെത്തി സുമേഷ് അമ്മയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഇടുക്കിയിൽ കെഎസ്ഇബി ലൈൻമാനായി ജോലി ചെയ്യുന്ന സുമേഷ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇരുവരുടേയും മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ സ്വകാര്യ ബസ് കണ്ടക്ടർ തൂങ്ങി മരിച്ച നിലയിൽ

Published

on

Share our post

തളിപ്പറമ്പ്: ബസ് കണ്ടക്ടറെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വായാട്ടുപറമ്പ് സ്വദേശിയും സിറ്റി ലൈൻ ബസ് കണ്ടക്ടറുമായ ജിഷ്ണുവാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് കുണ്ടാംകുഴിയിലെ ക്വാർട്ടേഴ്‌സിൽ മൃതദേഹം കണ്ടത്.


Share our post
Continue Reading

Breaking News

നാദാപുരത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

കോഴിക്കോട്: യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നാദാപുരം തൂണേരി സ്വദേശി ഫിദ ഫാത്തിമ (22)യാണ് മരിച്ചത്. തൂണേരി പട്ടാണിയിലെ വീട്ടിലാണ് ഇന്ന് രാവിലെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.വടകര ഓർക്കാട്ടേരി വൈക്കിലിശേരി സ്വദേശി മുഹമ്മദ് ഇർഫാൻ്റെ ഭാര്യയാണ്. ഇന്നലെ ഉച്ചയോടെയാണ് ഫിദ ഫാത്തിമ ഭർതൃവീട്ടിൽ നിന്നും തൂണേരിയിലെ സ്വന്തം വീട്ടിലെത്തിയത്.

ഒന്നര വർഷം മുൻപായിരുന്നു വിവാഹം. ഫിദയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക വിലയിരുത്തൽ. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പൊലീസ് കേസെടുത്തു.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Trending

error: Content is protected !!