Breaking News
വൃദ്ധ മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളുടെ എണ്ണം കൂടി വരുന്നു: വനിതാ കമ്മീഷൻ
വാർധക്യത്തിൽ മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളുടെ എണ്ണം കേരളത്തിൽ കൂടി വരുന്നതായി വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. കണ്ണൂർ ജില്ലാ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വനിതാ കമ്മീഷൻ അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവർ. മാതാപിതാക്കളെ സംരക്ഷിക്കുക നിയമത്തിനപ്പുറം മക്കളുടെ കടമയാണ്.
ഏഴ് മക്കളുള്ള 82 വയസ്സുള്ള ഒരമ്മയുടെ സംരക്ഷണത്തിന് മക്കൾ താൽപര്യം കാണിക്കാത്ത ഒരു കേസ് അദാലത്തിലുണ്ടായിരുന്നു. അഞ്ച് ആൺമക്കളും രണ്ട് പെൺമക്കളുമുള്ള അവരെ ഒരു മകളും ഭർത്താവുമാണ് പരിചരിക്കുന്നത്. അമ്മയുടെ സംരക്ഷണത്തിനാവശ്യമായ തുക നൽകാൻ ആർ ഡി ഒ കോടതിയുടെ വിധിയുണ്ടായിട്ടും ചിലവിനുള്ള കാശു പോലും മറ്റ് മക്കൾ നല്കുന്നില്ല. അവർക്കിപ്പോൾ ഹോം നഴ്‌സിന്റെ സഹായവും ആവശ്യമുണ്ട്. അച്ഛന്റെ മരണശേഷം അമ്മയുടെ പേരിലുള്ള സ്വത്തുക്കൾ കൈക്കലാക്കാനാണ് മക്കൾ ശ്രമിച്ചത്.
അമ്മയുടെ സംരക്ഷണം ഏറ്റെടുക്കാമെന്ന് രണ്ട് മക്കൾ കമ്മീഷനെ അറിയിച്ചു. ഇതിനു പുറമേ ഭാര്യാ-ഭർതൃ ബന്ധത്തിലെ വിള്ളലുകൾ, അയൽപക്ക തർക്കം, വഴി പ്രശ്‌നം, വസ്തു തർക്കം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് കമ്മീഷന് ലഭിച്ചത്. ഇതിൽ വസ്തു തർക്കം പരിഹരിക്കാൻ സിവിൽ കോടതിക്കാണ് അധികാരം. കമ്മീഷന് മുന്നിലെത്തുന്ന ഇത്തരം പരാതികളിൽ പരിഹാരം നിർദേശിക്കുകയാണ് ചെയ്യുക. മറ്റ് പ്രശ്‌നങ്ങൾ പരിഹരിക്കാൻ പഞ്ചായത്തുകളിലെ ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തണം.
ഏറ്റവും നല്ല പ്രവർത്തനം കാഴ്ചവെക്കുന്ന ജാഗ്രതാ സമിതിക്ക് സംസ്ഥാന തലത്തിൽ അവാർഡ് നൽകുമെന്നും അവർ പറഞ്ഞു. അദാലത്തിൽ 43 പരാതികളാണ് ലഭിച്ചത്. ഇതിൽ 10 എണ്ണം തീർപ്പാക്കി. അഞ്ച് പരാതികളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കമ്മീഷൻ പോലീസിനെ ചുമതലപ്പെടുത്തി. കുടുംബ പ്രശ്‌നങ്ങളിൽ പരിഹാരം ഉണ്ടായേക്കാവുന്ന മൂന്ന് പരാതിക്കാർക്ക് ഫാമിലി കാൺസിലിംഗ് നൽകാനും നിർദ്ദേശിച്ചു.
25 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി വെച്ചു. വനിതാ കമ്മീഷൻ അംഗം പി കുഞ്ഞായിഷ, അഭിഭാഷക പാനലിലെ കെ ഷിമ്മി, കെ എം പ്രമീള, ഫാമിലി കൗൺസിലർ മാനസ ബാബു പി, വനിതാ സെൽ പ്രതിനിധി എം നിഷ എന്നിവർ പങ്കെടുത്തു.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു