വടകരയിൽ വ്യാപാരി കടയ്ക്കുള്ളിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സൂചന, സ്വർണ്ണവും പണവും ബൈക്കും കാണാനില്ല

Share our post

വടകര: കോഴിക്കോട് വടകര മാർക്കറ്റ് റോഡിൽ വ്യാപാരിയെ കടയ്‌ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്വന്തം പലചരക്ക് കടയ്‌ക്കുള്ളിലാണ് വടകര സ്വദേശി രാജൻറെ (62) മൃതദേഹം കണ്ടത്. മോഷണത്തിനിടെയുള്ള കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.

ഇയാളുടെ ശരീരത്തിലുണ്ടായിരുന്ന മൂന്ന് പവൻ സ്വർണ ചെയിനും, മോതിരവും, കടയിലുണ്ടായിരുന്ന പണവും നഷ്‌ടപ്പെട്ടതായി പൊലീസ് പറഞ്ഞു. ഇയാളുടെ മോട്ടോർ ബൈക്കും കാണാതായി.
ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. പതിവ് സമയം കഴിഞ്ഞിട്ടും രാജൻ രാത്രിയിൽ വീട്ടിലെത്താതിരുന്നതോടെ വീട്ടുകാർ അന്വേഷിച്ച് കടയിൽ എത്തിയപ്പോഴാണ് നിലത്ത് വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

മൃതദേഹം വടകര ഗവ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ വടകര പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഭാര്യ: അനിത. മക്കൾ: റിനീഷ് (ഖത്തർ), സിനു. മരുമകൾ: പ്രിയങ്ക (നേഴ്സ് മാഹി ഗവ.ആസ്പത്രി). സഹോദരങ്ങൾ: മനോജൻ, ചന്ദ്രി, കമല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!