വിപണികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ധനസഹായം

ഹോർട്ടികൾച്ചർ മേഖലയിലെ വിപണികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ധനസഹായം. ചില്ലറ വിപണി സ്ഥാപിക്കൽ, പഴം/പച്ചക്കറി ഉന്തുവണ്ടി, ശേഖരണം, തരംതിരിക്കൽ, ഗ്രേഡിംഗ്, പാക്കിംഗ് എന്നിവക്കുള്ള യൂണിറ്റുകൾ, നഴ്സറികൾ സ്ഥാപിക്കൽ, കൂൺ കൃഷി, കൂൺ വിത്തുൽപാദനം എന്നിവക്കാണ് ധനസഹായം. കൂടുതൽ വിവരങ്ങൾക്ക് കൃഷി ഡെപ്യൂട്ടി ഡയറക്ടർ (എച്ച്), പ്രിൻസിപ്പൽ കൃഷി ഓഫീസ്, എഫ് ബ്ലോക്ക്, സിവിൽ സ്റ്റേഷൻ, കണ്ണൂർ എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 9383472032. വെബ്സൈറ്റ്: www.shm.kerala.gov.in