നിങ്ങളുടെ പേരിലുള്ള ഭൂമിയളക്കാൻ ഡിജിറ്റൽ സർവേ ഉദ്യോഗസ്ഥർ വരുമ്പോൾ എന്തൊക്കെ കരുതി വയ‌്ക്കണം? പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കണം

Share our post

തൃശ്ശൂർ: സംസ്ഥാനത്ത് ഡിജിറ്റൽ റീ സർവേ പുരോഗമിക്കുകയാണ്. റീസർവേ സമയത്ത് ഭൂമി സംബന്ധിച്ച അവകാശരേഖകൾ ഉദ്യോഗസ്ഥർക്ക് പരിശോധനയ്ക്ക് നൽകേണ്ടതും സ്ഥലത്തിന്റെ കൈവശാതിർത്തി കൃത്യമായി ബോദ്ധ്യപ്പെടുത്തി കൊടുക്കേണ്ടതുമാണ്.

അല്ലാത്ത പക്ഷം റീസർവേ റെക്കാഡുകളിൽ ഭൂവുടമകളുടെ വിവരം ഉൾപ്പെടുത്തുന്നതിനും കരമടയ്ക്കുന്നതിനും സാധിക്കാതെ വരികയും ഭൂമി സംബന്ധമായി എല്ലാ ഇടപാടുകൾക്കും ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യുമെന്ന് സർവേ (റെയ്ഞ്ച്) അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.

ഭൂവുടമകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾഓരോ ഭൂവുടമകളുടെയും കൈവശ ഭൂമിയുടെ അതിർത്തികൾ വ്യക്തമായി സ്ഥാപിച്ച് റിസർവ്വെ സമയത്ത് സർവെ ഉദ്യോഗസ്ഥനെ ബോദ്ധ്യപ്പെടുത്തണം. വസ്തുസംബന്ധമായ അവകാശ രേഖകൾ (ആധാരം, പട്ടയം, പട്ടയസ്‌കെച്ച് നികുതി രശീതി മുതലായവ) ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ പരിശോധനയ്ക്ക് നൽകണം.

*സർവേ ഉദ്യോഗസ്ഥർക്ക് വസ്തുവിനെ സംബന്ധിക്കുന്ന ആവശ്യമായ വിവരങ്ങൾ നൽകണം
കൈവശ ഭൂമിയുടെ അതിർത്തിയിലുള്ള കാടുകൾ വെട്ടിത്തെളിച്ച് തടസങ്ങൾ നീക്കി സർവ്വെ നടത്തുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണം. റിസർവേ പൂർത്തീകരണത്തിന് മുന്നോടിയായി സർവേ റെക്കാർഡുകൾ (കരട്) പരിശോധിച്ച് ശരിയാണെന്ന് ബോദ്ധ്യപ്പെടുന്നതിനും അപാകതയുള്ള പക്ഷം അവ പരിഹരിക്കുന്നതിനും നിശ്ചയ സമയപരിധിക്കുള്ളിൽ നൽകുന്ന അവസരങ്ങൾ ഭൂവുടമസ്ഥർ പ്രയോജനപ്പെടുത്തണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!