ആയൂർവേദ റിസോർട്ടിന്റെ പേരിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചു, ഇ .പി ജയരാജനെതിരെ ഗുരുതര ആരോപണവുമായി പി .ജയരാജൻ; പരാതി എഴുതി നൽകണമെന്ന് പാർട്ടി സെക്രട്ടറി

Share our post

കണ്ണൂർ: എൽ .ഡി .എഫ് കൺവീനർ ഇ .പി ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണവുമായി സി .പി .എം നേതാവ് പി ജയരാജൻ. സി. പി. എം സംസ്ഥാന കമ്മിറ്റിയിലാണ് ആരോപണം ഉയർന്നത്. കണ്ണൂരിലെ ആയൂർവേദ റിസോർട്ടിന്റെ പേരിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് ആരോപണം.

ഇ .പി ജയരാജനെതിരെ അന്വേഷണവും നടപടിയും വേണമെന്ന് പി .ജയരാജൻ ആവശ്യപ്പെട്ടു. ഇ. പി ജയരാജന്റെ ഭാര്യയും മകനുമാണ് കമ്പനിയുടെ ഡയറക്ടർമാർ. ആരോപണം എഴുതി നൽകണമെന്ന് സി .പി .എം സംസ്ഥാന സെക്രട്ടറി എം .വി ഗോവിന്ദൻ നിർദേശിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!