കെ.എസ്.ആർ.ടി.സി ബസ് കേടായി; താമരശേരി ചുരം സ്‌തംഭിച്ചത് നാല് മണിക്കൂർ

കൽപ്പറ്റ : താമരശ്ശേരി -വയനാട് ചുരത്തിൽ ചുരം ഏഴാം വളവിൽ കുടുങ്ങിയ കെ.എസ്.ആർ.ടി.സി ബസ് മാറ്റി. നാല് മണിക്കൂറിലേറെയായി ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയായിരുന്നു.
രാവിലെ ഏഴോടെ കെഎസ്ആർടിസി മൾട്ടി ആക്‌സിൽ ബസ് തകരാറിലായതിനെ തുടർന്നാണ് ഗതാതം മുടങ്ങിയത്. ചുരം പൂർണമായും സ്‌തംഭിച്ചു. കോഴിക്കോട് ഭാഗത്ത് കൈതപ്പൊയിൽവരെയും വയനാട് ഭാഗത്ത് ലക്കിടി വരെയും വാഹനങ്ങളുടെ നിരയാണ്.