ജില്ലാ കേരളോത്സവം: കായികമേള സമാപിച്ചു

സംസ്ഥാന യുവജനക്ഷേമബോർഡ് സംഘടിപ്പിച്ച ജില്ലാ കേരളോത്സവത്തിന്റെ ഭാഗമായുള്ള കായികമേള അത്ലറ്റിക് മീറ്റോടെ സമാപിച്ചു. കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ എം .വിജിൻ എം .എൽ .എ ഉദ്ഘാടനം ചെയ്തു. 14 ഇനങ്ങളിൽ ആയിരത്തിലധികം കായിക താരങ്ങൾ മാറ്റുരച്ചു.
വിജയികൾ ഡിസംബർ 27 മുതൽ കൊല്ലത്ത് നടക്കുന്ന സംസ്ഥാന കായികമേളയിൽ പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി .പി ദിവ്യ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരംസമിതി അധ്യക്ഷ അഡ്വ. ടി .സരള, അംഗങ്ങളായ ഇ വിജയൻ, സി .പി ഷിജു, അത്ലറ്റിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി. നാരായണൻകുട്ടി, യൂത്ത് പ്രോഗ്രാം ഓഫീസർ കെ .പ്രസീത എന്നിവർ പങ്കെടുത്തു.