കൊവിഡ് ജാഗ്രത; അഞ്ച് വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ആർ .ടി .പി.സി ആർ പരിശോധന, കർശന ഉത്തരവുമായി കേന്ദ്രം

Share our post

ന്യൂഡൽഹി: ചൈനയിലും അമേരിക്കയിലുമടക്കമുള്ള രാജ്യങ്ങളിൽ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ ജാഗ്രതാ നടപടികൾ കർശനമാക്കി. ഇതിന്റെ ഭാഗമായി വിദേശത്ത് നിന്നും വരുന്നവരിൽ രണ്ട് ശതമാനം പേരുടെ സാമ്പിൾ പരിശോധന നടത്തും. ചൊവ്വാഴ്ച മുതൽ നിയമം പ്രാബല്യത്തിൽ വരും. കൂടാതെ ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ്,തായ്‌ലാൻഡ് എന്നിവിടങ്ങളിൽ നിന്നുമെത്തുന്ന രാജ്യന്തര യാത്രക്കാരിൽ ആർ. ടി .പി .സി .ആർ പരിശോധന കർശനമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു.

ഇവരിൽ കൊവിഡ് പോസിറ്റീവ് ആകുന്നവരെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കും.കൊവിഡ് വ്യാപനം ആശങ്കയുയർത്തുന്നത് കണക്കിലെടുത്ത് ആരോഗ്യ കേന്ദ്രങ്ങളുടെ കൊവിഡ് മുന്നൊരുക്കം നിരീക്ഷിക്കുന്നതിനായി ഡിസംബർ 27ന് ഇന്ത്യയിലുടനീളം മോക്ക് ഡ്രില്ലുകൾ നടത്തും. കൊവിഡ് കേസുകൾ കൂടുതലുള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് കൊവിഡ് പരിശോധനാ റിപ്പോർട്ട് നിർബന്ധമാക്കാൻ ഇന്ത്യ പദ്ധതിയിടുന്നതായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.#FakeNews

This message is circulating on social media platforms regarding #COVID19 testing of incoming passengers to India.

The message is #FAKE and #MISLEADING. pic.twitter.com/nNRnFTqaod— Ministry of Health (@MoHFW_INDIA)December 24, 2022ചൈനയിൽ നിലവിൽ കൊവിഡ് വ്യാപനത്തിന് കാരണമാവുന്ന ഒമിക്രോൺ വകഭേദമായ ബി എഫ്.7 ഇന്ത്യയിൽ നാലുപേർക്ക് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കൊവിഡ് ജാഗ്രത കർശനമാക്കിയത്. ഇവർ നാലുപേരും രോഗമുക്തി നേടിയിരുന്നു. കൂടാതെ ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ആഴ്ചതോറും കുറയുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!