Connect with us

Breaking News

എം .ജി സർവകലാശാലയിൽ 60 ദിവസത്തെ മെറ്റേണിറ്റി ലീവ്; അപേക്ഷിക്കേണ്ടത് ഇങ്ങനെ, ഈ വ്യവസ്ഥകളും അറിഞ്ഞിരിക്കണം

Published

on

Share our post

കോട്ടയം: കേരളത്തിലാദ്യമായി വിദ്യാർത്ഥിനികൾക്ക് 60 ദിവസത്തെ പ്രസവാവധി അനുവദിച്ച് മഹാത്മാഗാന്ധി സർ‌വകലാശാല (എം ജി സർവകലാശാല). ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനമായത്. കേരളത്തിലാദ്യമായാണ് ഒരു സർവകലാശാല ഇത്തരത്തിൽ പരീക്ഷ എഴുതാൻ തടസംവരാത്ത രീതിയിൽ ഗർഭിണികളായ വിദ്യാർത്ഥിനികൾക്ക് അവധി അനുവദിക്കുന്നതെന്ന് പ്രോ വൈസ് ചാൻസലർ ഡോ സി. ടി അരവിന്ദകുമാർ പറഞ്ഞു.

പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള ബിരുദ- ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനികൾക്കാണ് അവധി അനുവദിച്ചത്. പ്രസവത്തിന് മുൻപോ ശേഷമോ അവധിയെടുക്കാം. ആദ്യത്തെയും രണ്ടാമത്തെയും പ്രസവത്തിനായിരിക്കും അവധി നൽകുക. ഒരു കോഴ്‌സിന്റെ കാലാവധിക്കിടെ ഒരു തവണയായിരിക്കും അവധി നൽകുന്നതെന്ന് സർവകലാശാല വ്യക്തമാക്കുന്നു.അവധി കാലയളവിൽ പൊതു അവധികളും സാധാരണ അവധികളും ഉൾപ്പെടും.

മറ്റ് അവധികളൊന്നും ഇതോടൊപ്പം ചേർക്കാനാകില്ലെന്നും അറിയിപ്പിൽ പറയുന്നു. അബോർഷൻ, ട്യുബെക്ടടമി എന്നിവയ്ക്ക് 14 ദിവസത്തെ അവധിയും നൽകും. ഒരു സെമസ്റ്ററിൽ പ്രസവാവധി എടുക്കുന്നവരെ ആ സെമസ്റ്ററിലെ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാൻ അനുവദിക്കും. എന്നാൽ അടുത്ത സെമസ്റ്ററിലെ റെഗുലർ വിദ്യാർത്ഥികൾക്കൊപ്പം സപ്ലിമെന്ററിയായി ആയിരിക്കും പരീക്ഷ എഴുതേണ്ടത്.

പ്രസവാവധി കഴിഞ്ഞാൽ അവർക്ക് അവരുടെ സ്വന്തം ബാച്ചിനൊപ്പം നിലവിലെ സെമസ്റ്ററിൽ പഠനം തുടരാം.പ്രസവാവധിയിലുള്ള വിദ്യാർത്ഥികൾക്ക് പ്രാക്ടിക്കൽ, ലാബ്, വൈവ പരീക്ഷകൾ ഉള്ള സാഹചര്യത്തിൽ സ്ഥാപനമേധാവിയോ വകുപ്പ് മേധാവിയോ ഇതിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കണം. പ്രസവാവധി ലഭിക്കുന്നതിനായി അവധി ആരംഭിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് അപേക്ഷയോടൊപ്പം രജിസ്റ്റർ ചെയ്ത ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകണമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!