Connect with us

Breaking News

പുലിയെത്തേടി കൂടുതൽ ക്യാമറ, മനുഷ്യരെ ആക്രമിക്കില്ലെന്ന് ഉദ്യോഗസ്ഥർ; കൂട് വയ്ക്കാൻ നിയമ തടസ്സം

Published

on

Share our post

മട്ടന്നൂർ : അയ്യല്ലൂരിൽ പുലിയെ കണ്ടത് സ്ഥിരീകരിച്ചതോടെ പ്രദേശത്ത് വനംവകുപ്പ്് കൂടുതൽ ക്യാമറകൾ സ്ഥാപിച്ചു. വനപാലകരും പൊലീസും പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ഇരയെ ഭക്ഷിച്ച ശേഷം പുലി സ്ഥലം വിടാനാണ് സാധ്യതയെന്ന് വിലയിരുത്തുന്നു. പുലി പ്രദേശത്ത് തന്നെ ഉണ്ടോയെന്ന് പരിശോധിക്കുന്നതിനാണ് ക്യാമറകൾ വയ്ക്കുന്നത്. പുലി വെള്ളം കുടിക്കാനെത്തുമെന്നുള്ള നിഗമനത്തെ തുടർന്നു കുളങ്ങളുടെ പരിസരങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചു.

അയ്യല്ലൂർ മേഖലയിൽ ജനങ്ങൾ ജാഗ്രത പാലിക്കാനുള്ള നിർദേശവും അധികൃതർ നൽകി. മേഖലയിൽ അനൗൺസ്മെന്റും തുടരുന്നുണ്ട്. ചൊവ്വാഴ്ച പുലർച്ചെയാണ് അയ്യല്ലൂർ കരൂഞ്ഞാലിൽ റബർ തോട്ടത്തിൽ പുലിയെ കണ്ടത്. വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ചിത്രം തെളിയുകയും ചെയ്തു. വനം വകുപ്പ് ആർആർടി ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിവരികയാണ്. ജനങ്ങൾ ഭയപ്പടേണ്ടതില്ലെന്നും വളർത്തു മൃഗങ്ങളെ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.

ആരോഗ്യമുള്ള പുലിയായതിനാൽ മനുഷ്യരെ ആക്രമിക്കില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പുലിയെ കണ്ടെത്തിയ സാഹചര്യത്തിൽ തുടർ നടപടികളെ കുറിച്ച് തീരുമാനം എടുക്കുന്നതിന് നഗരസഭ അധ്യക്ഷൻ എൻ.ഷാജിത്തിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. വനം വകുപ്പും പൊലീസും പ്രദേശത്ത് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. കൂട് സ്ഥാപിക്കാൻ കൂടുതൽ നടപടികൾ സ്വീകരിക്കേണ്ട വരുമെന്ന് കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫിസർ സുധീർ നരോത്ത് പറഞ്ഞു.

കൂട് വയ്ക്കാൻ നിയമ തടസ്സം

പുലിയെ ക്യാമറയിൽ കണ്ടെത്തിയെങ്കിലും കൂട് സ്ഥാപിച്ചു പിടികൂടാൻ നിയമം തടസ്സമുള്ളതിനാൽ വനം വകുപ്പ് അതിനു മുതിരുന്നില്ല. വന്യജീവി നാട്ടിലിറങ്ങി ജനങ്ങളുടേയും വളർത്തു മൃഗങ്ങളുടേയോ ജീവനു ഭീഷണിയായാൽ മാത്രമേ കൂട് സ്ഥാപിച്ചു പിടികൂടാൻ നിയമം അനുശാസിക്കുന്നുള്ളൂ. അയ്യല്ലൂരിൽ കാട്ടിലെ കുറുനരിയെ കൊന്നു തിന്നതല്ലാതെ ജനങ്ങൾക്ക് ഉപദ്രവമാകുന്ന വിധം ആക്രമണം പുലിയിൽ നിന്ന് ഉണ്ടായിട്ടില്ല. ഭക്ഷണം കിട്ടിയ ശേഷം പുലി തിരികെ കാട്ടിലേക്കു കടന്നിട്ടുണ്ടാകുമെന്നാണ് നിഗമനം. പുലിയെ കൂട് വച്ചു പിടിക്കാനുള്ള നടപടി ആവശ്യപ്പെട്ട് കെ.കെ.ശൈലജ എംഎൽഎ കഴിഞ്ഞ ദിവസം വനം വകുപ്പ് മന്ത്രിക്കു കത്ത് നൽകിയിരുന്നു.

വീണ്ടും പുലിയെ കണ്ടെന്ന്

എടത്തൊട്ടി∙ പ്രദേശത്ത് പുലിയെ കണ്ടെത്തിയതായി ആശങ്ക. കഴിഞ്ഞ 2 ദിവസവും ഓരോ വ്യക്തികൾ പുലിയെ കണ്ടതായാണു അറിയിച്ചത്. വനംവകുപ്പ് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കാൽപാട് ഉൾപ്പെടെയുള്ള തെളിവുകൾ കണ്ടെത്താനായില്ല. ബുധനാഴ്ച പുലർച്ചെ 2.30ന് എടത്തൊട്ടിയിലെ ഇല്ലിക്കൽ ബേബിയാണ് ആദ്യം പുലിയെ കണ്ടത്. റബർ ടാപ്പിങ്ങിനിടെ സമീപത്ത് പുലിയെ കണ്ടതോടെ വീട്ടിലേക്കു മടങ്ങി. രാത്രി എടത്തൊട്ടി – പെരുമ്പുന്ന റോഡിൽ മുഴക്കുന്ന് പഞ്ചായത്ത് ആംബുലൻസ് ഡ്രൈവർ പി.പി.സുരേഷും പുലിയെ കണ്ടതായി പറഞ്ഞു. വനം ഡപ്യൂട്ടി റേഞ്ചർ കെ.ജിജിൽ, ഫോറസ്റ്റർ മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ വനം ദ്രുത കർമ സേന ഉൾപ്പെടെ തിരച്ചിൽ നടത്തി.

അയ്യല്ലൂരിന്റെ പരിസരത്ത് വീണ്ടും

അയ്യല്ലൂരിന്റെ പരിസര പ്രദേശമായ വെമ്പടി, ചിറക്കാടി മേഖലയിൽ പുലിയെ കണ്ടെന്ന പ്രചാരണത്തെ തുടർന്ന് വനം വകുപ്പ് അധികൃതരെത്തി തിരച്ചിൽ നടത്തി. ബുധനാഴ്ച രാത്രി പ്രദേശത്തെ വീട്ടുകാരാണ് പുലിയെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടത്. അയ്യല്ലൂരിൽ പുലിയുടെ സാന്നിധ്യമുണ്ടായ കാടിന്റെ മറുവശത്തായാണ് ഈ പ്രദേശം. പന്നിയാവാനാണ് സാധ്യതയെന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു.


Share our post

Breaking News

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Published

on

Share our post

പയ്യന്നൂർ: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബേബി മെമ്മോറിയൽ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി തെരച്ചില്‍ തുടരുകയാണ്.


Share our post
Continue Reading

Breaking News

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (17/11/24) യു.ഡി.എഫ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്നാണ് ഹര്‍ത്താല്‍. ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

നേരത്തെ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്നായിരുന്നു ആരോപണം. വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എതിര്‍വിഭാഗം ആരോപിച്ചത്. ഐഡി കാര്‍ഡ് കീറി കളഞ്ഞും വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചയച്ചുവെന്നാണ് ഔദ്യോഗിക പാനലിനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം. പിന്തുണയോടെ മത്സരിക്കുന്നത്. 35000-നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരേ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു.


Share our post
Continue Reading

Breaking News

പുനരധിവാസം വൈകുന്നു; വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ് ഹർത്താൽ

Published

on

Share our post

കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസം വൈകുന്നു എന്നാരോപിച്ച് നവംബർ 19-ന് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ‌ പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.


Share our post
Continue Reading

Kannur11 mins ago

ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

Kerala13 mins ago

പത്താംതരം തുല്യതാ കോഴ്സിന് രജിസ്റ്റര്‍ ചെയ്യാം

Kannur1 hour ago

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനി ശുചിമുറിയില്‍ മരിച്ച നിലയില്‍

PERAVOOR2 hours ago

ബെംഗളൂരു കേന്ദ്രമാക്കി വിസ തട്ടിപ്പ്; മലയാളിയെ പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു

Kannur2 hours ago

കാട് കയറിയും മാലിന്യം നിറഞ്ഞും പഴശ്ശി കനാൽ; അപകടഭീഷണി ഉയർത്തുന്നുവെന്ന് നാട്ടുകാർ

THALASSERRY4 hours ago

പ​ന്ത​ക്ക​ൽ അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ലെ ക​വ​ർ​ച്ച: മോ​ഷ്ടാ​വ് പി​ടി​യി​ൽ

THALASSERRY4 hours ago

എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

Kerala4 hours ago

തിരുവനന്തപുരം-കൊച്ചി എയര്‍ ഇന്ത്യ സര്‍വിസ് ഇന്നുമുതല്‍

Kerala5 hours ago

മൂ​ന്നു പെ​ണ്‍​മ​ക്ക​ളെ വ​ര്‍​ഷ​ങ്ങ​ളാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​ച്ഛ​ൻ അ​റ​സ്റ്റി​ൽ

Kerala6 hours ago

ആധാർ എടുക്കുന്നതിനും തിരുത്തുന്നതിനും കർശന നിയന്ത്രണം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!