ഐ .എച്ച് .ആർ. ഡി കോഴ്സുകൾ

Share our post

ഐ. എച്ച്. ആർ. ഡി ജനുവരിയിൽ തുടങ്ങുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി. ജി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (യോഗ്യത: ഡിഗ്രി), ഡാറ്റ എൻട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ (എസ്എസ്എൽസി), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്(പ്ലസ് ടു), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (എസ്എസ്എൽസി), ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (പ്ലസ് ടു),പി. ജി ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്സ് ആന്റ് സെക്യൂരിറ്റി (എം ടെക്/ബി ടെക്/എംസിഎ/ബിഎസ്സി/എംഎസ്സി/ബിസിഎ), അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബയോ മെഡിക്കൽ എഞ്ചിനീയറിംഗ് (ഇലക്ട്രോണിക്സ്/അനുബന്ധ വിഷയങ്ങളിൽ ഡിഗ്രി/ത്രിവത്സര ഡിപ്ലോമ), ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയ്ൻ മാനേജ്മെന്റ് (ഡിഗ്രി/ത്രിവത്സര ഡിപ്ലോമ),

പി .ജി ഡിപ്ലോമ ഇൻ എംബെഡഡ് സിസ്റ്റം ഡിസൈൻ (എം ടെക്/ബി ടെക്/ എംഎസ്സി), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്പ്യൂട്ടർ നെറ്റ് വർക്ക് അഡ്മിനിസ്ട്രേഷൻ (സി ഒ ആന്റ് പി എ/കമ്പ്യൂട്ടർ/ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ വിഷയത്തിൽ ബി ടെക്/ത്രിവത്സര ഡിപ്ലോമ) എന്നിവയാണ് കോഴ്സുകൾ. എസ് സി/എസ് ടി മറ്റ് പിന്നോക്ക വിദ്യാർഥികൾക്ക് പട്ടികജാതി വികസന വകുപ്പിൽ നിന്നുള്ള വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കും.

അപേക്ഷാഫോറവും വിശദവിവരവും www.ihrd.ac.in വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ ഫോറങ്ങളും രജിസ്ട്രേഷൻ ഫീസായ 150 രൂപയും (എസ് സി/ എസ് ടി വിഭാഗങ്ങൾക്ക് 100 രൂപ.) ഡി ഡി സഹിതം ഡിസംബർ 30ന് വൈകീട്ട് നാല് മണിക്കകം അതാത് സ്ഥാപനമേധാവിക്ക് സമർപ്പിക്കണം. ഫോൺ: 0471 2322985, 0471 2322501.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!