Connect with us

Breaking News

ധർമ്മടം തുരുത്തും ഡ്രൈവിംഗ് ബീച്ചും ഇനി വിസ്മയക്കാഴ്ചകളൊരുക്കും

Published

on

Share our post

തലശ്ശേരി: കന്നട രാജാക്കന്മാരുടെ കാവൽസേനയും, അറക്കൽ ബീവിയുടെ പടയാളികളും ഒടുവിൽ ബ്രിട്ടീഷുകാരും തന്ത്രമായ സൈനിക നീക്കങ്ങൾക്ക് കരുക്കൾ മെനഞ്ഞ ആറ് ഏക്കർ വരുന്ന കാക്കത്തുരുത്തും, ബുദ്ധചരിത്രവുമായി ബന്ധപ്പെട്ട ധർമ്മപട്ടണത്തിന് മനക്കണ്ണെഴുതിയ അഴിമുഖപ്രദേശവും ഇനി വിനോദ സഞ്ചാരികളുടെ ലോകോത്തര കേന്ദ്രമായി മാറും. അലമാലകളുടെ നിലയ്ക്കാത്ത സംഗീതവും, കാറ്റാടി മരങ്ങളുടെ മർമ്മരവും ഏതോ ശാന്തിതീരത്തെത്തിയ അനുഭൂതിയാണ് അനുവാചകർക്ക് ഇപ്പോൾ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടം പകർന്നേകുന്നത്.

243 കോടി രൂപയുടെ ടൂറിസം വികസന പദ്ധതികളാണ് മണ്ഡലത്തിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. റോപ്പ് വേ, ഫ്‌ളോട്ടിങ്ങ് ബ്രിഡ്ജ്, പഴയ മൊയ്തുപാലത്തി നിന്നും ആരംഭിക്കുന്ന പുഴയോര നടപ്പാത, കടൽ അക്വേറിയം എന്നിവയൊക്കെ പദ്ധതിയിലുൾപ്പെടും. മുഴപ്പിലങ്ങാട് ബീച്ച്, ധർമ്മടം ബീച്ച്, ധർമ്മടം ദ്വീപ് എന്നിങ്ങനെ ഏതാണ്ട് തൊട്ട് കിടക്കുന്ന പുഴ, അഴീമുഖ കടലോര പ്രദേശങ്ങളെ കോർത്തിണക്കിയാണ് ലോകോത്തര ടൂറിസം പദ്ധതി പ്രാവർത്തികമാക്കുന്നത്.

രണ്ട് കാൽനട പാലങ്ങൾ നിർമ്മിച്ച് മൂന്ന് പ്രദേശങ്ങളേയും ബന്ധിപ്പിക്കുക എന്നതാണ് മുന്നോട്ട് വച്ച പ്രാഥമിക നിർദ്ദേശം. ആദ്യത്തെ കാൽനട പാലം മുഴപ്പിലങ്ങാട് ബീച്ചിനെ ധർമ്മടം ബീച്ചുമായും, രണ്ടാമത്തെ കാൽനട പാലം ധർമ്മടം ബീച്ചിനെ, ധർമ്മടം ദ്വീപുമായും ബന്ധിപ്പിക്കും. സൈറ്റിന്റെ വലുപ്പം വളരെ വലുതായതിനാൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങൾ ഇവിടെ സാദ്ധ്യമാകും.
ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവിംഗ് ബീച്ചാണ് മുഴപ്പിലങ്ങാട്ടുള്ളത്.

വിദേശ ആഭ്യന്തര സാഹസിക വിനോദസഞ്ചാരികളെ ആകർഷിക്കാനും, വിചിത്രമായ അനുഭവം പ്രദാനം ചെയ്യുന്നതിനായി ‘ കുടുംബ കേന്ദ്രീകൃതമായ നിരവധി പ്രവർത്തനങ്ങൾ നടത്താനും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.
ഒരു നദീതടത്തിലെ സംഗീത ജലധാരയും ജയന്റ് വീലും ഒരുമിച്ച് ആസ്വദിക്കാവുന്ന അനുഭവം ധാരാളം വിനോദ സഞ്ചാരികളെ ധർമ്മടം ബീച്ചിലേക്ക് ആകർഷിക്കും.ആയുർവേദ ചികിത്സ, ഭൂഗർഭ ശില്പ ഉദ്യാനംജയന്റ് വീൽ, മ്യൂസിക്കൽ.

ഫൗണ്ടെയ്ൻ, പാർക്കിംഗ്, ജോഗിംഗ്, സൈക്ലിംഗ് ട്രാക്ക് എന്നിവയുടെ മനോഹരമായ കാഴ്ചകൾ അനുഭവിക്കാൻ റസ്റ്റോറന്റുകൾ, ബോട്ട് റസ്റ്റോറന്റുകൾ തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ തനത് ആയുർവേദ ചികിത്സകൾ വാഗ്ദാനം ചെയ്യുന്ന ഒരു ഹെൽത്ത് റിട്രീറ്റ് റിസോർട്ടും ഇവിടെ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളുടെ വരവ് വർദ്ധിപ്പിക്കുന്നതിന് കോട്ടേജുകളും മുറികളും അനുബന്ധ അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളും ഇതിലുണ്ടാകും.

ധർമ്മടം ദ്വീപ് ചില ദേശാടന പക്ഷികൾ ഉൾപ്പെടെ വിവിധതരം പക്ഷികളുടെ ആവാസകേന്ദ്രമാണ്. പ്രകൃതി സ്‌നേഹികളെ ആകർഷിക്കുന്നതിനായി ഇവിടെ ഒരു ഭൂഗർഭ ശിൽപ ഉദ്യാനവും നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന് പുറമെ ഭൂമിക്ക് മുകളിലും വെള്ളത്തിനടിയിലും ഉള്ള അനുഭവങ്ങൾ പര്യവേക്ഷണം ചെയ്യാനും ആലോചനയുണ്ട്.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!