ഫാത്തിമ നിദാസിന്റെ മരണം: വിശദമായി അന്വേഷിക്കണം; ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്

Share our post

ന്യൂഡൽഹി: സൈക്കിൾ പോളോ താരം ഫാത്തിമ നിദാസ് ഷിഹാബ്‌ദ്ദീന്റെ മരണത്തെക്കുറിച്ച്​ വിശദ അന്വേഷണം നടത്തണമെന്ന്​ ആവശ്യപ്പെട്ട്​ ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്. എ. എം ആരിഫ് എം.പിയാണ് നോട്ടീസ് നൽകിയത്.

ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നും നാഗ്പൂരിലെത്തിയ നിദ ഇന്നലെയാണ് മരിച്ചത്. ഫാത്തിമ നിദാസിന്റെ മരണത്തിൽ അടിയന്തര അന്വേഷണം നടത്തണമെന്ന് എ. എം ആരിഫ് എം.പി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിണ്ടേയ്‌ക്ക്‌ ഇന്നലെ തന്നെ കത്തയിച്ചിരുന്നു.

കുട്ടിക്ക് താമസവും ഭക്ഷണവും അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങൾ പോലും നൽകാൻ ഫെഡറേഷൻ തയാറാകാതിരുന്നതിൽ എം.പി പ്രതിഷേധിച്ചു. ഗെയിംസ് നടക്കുന്നതിന് പുറത്തുനിന്നുംവാങ്ങികഴിച്ച ഭക്ഷണത്തിൽ നിന്നുണ്ടായ വിഷബാധയാണ് കുട്ടിയുടെ ആരോഗ്യം വഷളാക്കിയത്. ആസ്പത്രിയിലും ആവശ്യമായ ചികിത്സ കുട്ടിക്ക് ലഭിച്ചില്ലെന്ന ആരോപണമുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!