പിലാത്തറയിൽ സഹകരണ ബേക്കറി തുറന്നു

പിലാത്തറ: സഹകരണരംഗത്ത് വൈവിധ്യവൽക്കരണവുമായി പിലാത്തറ അഗ്രികൾച്ചറൽ മാർക്കറ്റിങ് ആൻഡ് പ്രോസസിങ് കോ ഓപ്പറേറ്റീവ് സൊസൈറ്റി. സൊസൈറ്റി നേതൃത്വത്തിൽ പിലാത്തറ ബസ് സ്റ്റാൻഡ് കോംപ്ലക്സിൽ ആരംഭിച്ച സഹകരണ ബേക്കറിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി .പി ദിവ്യ നിർവഹിച്ചു. ചെറുതാഴം, പഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരൻ അധ്യക്ഷനായി.
ഔഷധി ഡയറക്ടർ കെ പത്മനാഭൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി മുൻ പ്രസിഡന്റ് പി. കുഞ്ഞിക്കണ്ണന് നൽകി ആദ്യ വിൽപ്പന നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം സി. പി ഷിജു, പയ്യന്നൂർ അസി. രജിസ്ട്രാർ അജിത എടക്കാടൻ, ചെറുതാഴം വനിതാ സഹകരണ സംഘം പ്രസിഡന്റ് എം. വി ശകുന്തള, ചെറുതാഴം മിൽക് സൊസൈറ്റി പ്രസിഡന്റ് കെ .സി തമ്പാൻ, പിലാത്തറ അർബൻ കോ. ഓപ്പ് സൊസൈറ്റി പ്രസിഡന്റ് അഡ്വ. ബ്രിജേഷ് കുമാർ, വാർഡംഗം ടി. വി കുഞ്ഞിക്കണ്ണൻ, വ്യാപാരി വ്യവസായി സമിതി ചെറുതാഴം പഞ്ചായത്ത് സെക്രട്ടറി കെ. സി രഘുനാഥ് എന്നിവർ സംസാരിച്ചു.
ക്രിസ്‌മസ്–- – ന്യൂ ഇയർ കേക്ക് ചലഞ്ചിന്റെ കൂപ്പൺ വിതരണോദ്ഘാടനം സി .പി ഷിജു നിർവഹിച്ചു. സൊസൈറ്റി പ്രസിഡന്റ് സി .എം വേണുഗോപാൽ സ്വാഗതവും കെ .ടി. പി രാമചന്ദ്രൻ നന്ദിയും പറഞ്ഞു.