Connect with us

Breaking News

രാജ്യത്ത് കൊവിഡിനെ പ്രതിരോധിക്കാൻ പുതിയ ചുവടുവയ്പ്പ്; മൂക്കിലൊഴിക്കാവുന്ന വാക്സിൻ ഇന്ന് മുതൽ

Published

on

Share our post

ന്യൂഡൽഹി: പ്രമുഖ മരുന്ന് നിർമ്മാണ കമ്പനിയായ ഭാരത് ബയോടെക്കിന്റെ മൂക്കിലൊഴിക്കാവുന്ന കൊവിഡ് വാക്സിൻ ഇന്ന് മുതൽ രാജ്യത്തെ ആസ്പത്രികളിൽ ലഭ്യമാകും. ചൈനയിൽ കണ്ടെത്തിയ കൊവിഡിന്റെ പുതിയ വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് കരുതൽ ഡോസായി നേസൽ വാക്സിൻ നൽകുന്നത്. ചൊവ്വാഴ്ച മുതൽ രാജ്യത്തെ ആസ്പത്രികളിൽ മോക്ക് ഡ്രില്ലുകൾ നടത്തുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നേസൽ വാക്സിന് സർക്കാർ നേരത്തേ അംഗീകാരം നൽകിയിരുന്നു. കൊവിഷീൽഡ്, കൊവാക്സിൻ എന്നിവ സ്വീകരിച്ചവർക്ക് ബൂസ്റ്ററായി നേസൽ വാക്സിൻ സ്വീകരിക്കാമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇന്ന് മുതൽ കൊവിൻ ആപ്പിലും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാകും. രാജ്യത്തെ സ്വകാര്യ ആസ്പത്രികളിലും നേസൽ വാക്സിൻ ലഭ്യമാകും.

എല്ലാവരും കരുതൽ വാക്സിൻ എടുക്കണമെന്നാണ് കേന്ദ്രസർക്കാർ നിർദേശം. പ്രായമായവരും ആരോഗ്യപ്രശ്നങ്ങളുള്ളവരും കരുതൽ വാക്സിൻ എടുക്കുന്നതിനെ കൂടുതൽ ഗൗരവത്തോടെ കാണണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചു. അതേസമയം,​ രാജ്യത്തെ വിമാനത്താവളങ്ങളിൽ നാളെ മുതൽ കർശന പരിശോധന ആരംഭിക്കും.

കൊവിഡ് നിരീക്ഷണം ശക്തമാക്കണമെന്നും ആരും ജാഗ്രത കൈവിടരുതെന്നും മാസ്‌ക് ധരിക്കണമെന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്‌ത് ആവശ്യപ്പെട്ടിരുന്നു.നിലവിൽ കൊവിഡ് ശക്തമായ ചൈനയിൽ ആസ്പത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെയോ രോഗം ബാധിച്ച് മരിച്ചവരുടെയോ കൃത്യമായ കണക്ക് ലോകാരോഗ്യ സംഘടനയ്‌ക്ക് പോലും ലഭ്യമായിട്ടില്ല. അതേസമയം ചൈനയ്‌ക്ക് ആവശ്യമായ പനിയടക്കമുള‌ള രോഗങ്ങൾക്കുള‌ള മരുന്നുകൾ കയറ്റുമതി ചെയ്യാൻ തയ്യാറാണെന്ന് ഇന്ത്യ അറിയിച്ചു.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!