Connect with us

Breaking News

സീറോ ബഫര്‍സോണ്‍ റിപ്പോര്‍ട്ടും ഭൂപടവും പ്രസിദ്ധീകരിച്ചു

Published

on

Share our post

സീറോ ബഫര്‍ സോണ്‍ റിപ്പോര്‍ട്ടും ഭൂപടവും പ്രസിദ്ധീകരിച്ച് സര്‍ക്കാര്‍. 2021ല്‍ കേന്ദ്രത്തിന് സംസ്ഥാനം നല്‍കിയ റിപ്പോര്‍ട്ട് ആണ് പ്രസിദ്ധീകരിച്ചത്. സര്‍ക്കാര്‍ വെബ് സൈറ്റുകളില്‍ റിപ്പോര്‍ട്ട് ലഭ്യമാണ്. റിപ്പോര്‍ട്ട് മാനദണ്ഡമാക്കി വേണം ജനങ്ങള്‍ പരാതി നല്‍കാന്‍. ജനവാസ മേഖലകളെ ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്

22 സംരക്ഷിത വന മേഖലക്ക് ചുറ്റും ഉള്ള ഭൂപടം ആണിത്.ഭൂപടത്തില്‍ താമസ സ്ഥലം വയലറ്റ് നിറത്തില്‍ ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. പരിസ്ഥിതിലോല മേഖലക്ക് പിങ്ക് നിറം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നീല നിറവും നല്‍കിയിട്ടുണ്ട്

സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ ഭൂരിഭാഗവും ബഫര്‍ മേഖലയില്‍ ആണ്. വയനാട് ,കോഴിക്കോട് ജില്ലകളിലെ 7 പഞ്ചായത്തുകള്‍ ബഫര്‍ സോണില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.കോഴിക്കോട് ജില്ലയില്‍ കൂരാച്ചുണ്ട് ,ചക്കിട്ടപാറ മേഖലകള്‍ ബഫര്‍ സോണിലാണ് . ഓരോ വില്ലേജിലെയും പ്ലോട്ട് തിരിച്ചുള്ള വിവരം മാപ്പില്‍ ലഭ്യമാണ് .

ബഫര്‍ സോണില്‍ ഇത്രയേറെ ജനവാസ കേന്ദ്രങ്ങള്‍ ഉണ്ടെന്നു കോടതിയെ അറിയിക്കാന്‍ ആണ് ശ്രമം എന്നാണ് സര്‍ക്കാര്‍ വിശദീകരണം. മാപ്പില്‍ ബഫര്‍ സോണില്‍ ജനവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെട്ടാലും ആശങ്ക വേണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

ബഫര്‍സോണ്‍ വിഷയത്തില്‍ പരാതികളും ആശങ്കകളും അറിയിക്കാന്‍ പുതിയ ഭൂപടം മാനദണ്ഡമാക്കണമെന്ന് സര്‍ക്കാര്‍ ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് ഭൂപടം പ്രസിദ്ധീകരിച്ചത് .വിട്ടുപോയ നിര്‍മിതികള്‍ കൂട്ടിച്ചേര്‍ക്കാനും നിര്‍ദേശം ഉണ്ട്


Share our post

Breaking News

സമസ്ത പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു; 98.06% വിജയം, 8,304 പേർക്ക് ടോപ് പ്ലസ്

Published

on

Share our post

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2025 ഫെബ്രുവരി 7,8,9,10 തിയ്യതികളില്‍ ജനറല്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും, 21,22,23 തിയ്യതികളില്‍ സ്കൂള്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. അഞ്ച്, ഏഴ്, പത്ത്, പ്ലസ്​ടു ക്ലാസുകളിലാണ് സമസ്തയുടെ പൊതുപരീക്ഷ. ഇന്ത്യയിലും വിദേശങ്ങളിലുമായി രജിസ്റ്റർ ചെയ്ത 2,68,921 വിദ്യാര്‍ത്ഥികളില്‍ 2,65,395 പേര്‍ പരീക്ഷയില്‍ പങ്കെടുത്തു. ഇതില്‍ 2,60,256 പേര്‍ വിജയിച്ചു (98.06 ശതമാനം). ആകെ വിജയിച്ചവരില്‍ 8,304 പേര്‍ ടോപ് പ്ലസും, 57,105 പേര്‍ ഡിസ്റ്റിംഗ്ഷനും, 89,166 പേര്‍ ഫസ്റ്റ് ക്ലാസും, 38,539 പേര്‍ സെക്കന്റ് ക്ലാസും, 67,142 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി.

2,49,503 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ 2,44,627 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (98.05%). സ്കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം നടത്തിയ പരീക്ഷയില്‍ 14,904 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ 14,696 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (98.60%). അല്‍ബിര്‍റ് സ്കൂളില്‍ നിന്നും പൊതുപരീക്ഷക്ക് രജിസ്റ്റർ ചെയ്ത 168 പേരില്‍ 163 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (97.02%).  വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള കേരളേതര സംസ്ഥാനങ്ങളിലെ ഹാദിയ മദ്റസകളില്‍ പൊതുപരീക്ഷക്ക് പങ്കെടുത്ത 820 വിദ്യാര്‍ത്ഥികളില്‍ 770 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (93.90%).

പരീക്ഷാ ഫലം www.samastha.info, http://result.samastha.info/ എന്ന വെബ്‌സൈറ്റുകളില്‍ ലഭ്യമാവും. ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ഏപ്രില്‍ 13ന് നടക്കുന്ന ”സേ’’പരീക്ഷയില്‍ പങ്കെടുക്കാം.


Share our post
Continue Reading

Breaking News

ചക്കരക്കല്ലിൽ ഇന്ന് ഹർത്താൽ

Published

on

Share our post

ചക്കരക്കൽ : വ്യാപാരി നേതാക്കളെ അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് ചക്കരക്കല്ലിൽ ഇന്ന് വ്യാപാരി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഹർത്താൽ. മൗവ്വഞ്ചേരിയിൽ സർവ്വേ കല്ല് സ്ഥാപിക്കാൻ വന്ന കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥരെ വ്യാപാരികളും ഭൂഉടമകളും ചേർന്ന് തടഞ്ഞ സംഭവത്തിലാണ് വ്യാപാരി നേതാക്കളെ അറസ്റ്റ് ചെയ്‌തത്. ഇന്ന് വൈകുന്നേരം വരെയാണ് ഹർത്താൽ.


Share our post
Continue Reading

Breaking News

ദന്തഡോക്ടർ കഴുത്തറത്ത് മരിച്ച നിലയിൽ

Published

on

Share our post

പാറശ്ശാല: തിരുവനന്തപുരത്ത് ദന്തഡോക്ടറെ കഴുത്തറത്ത് മരിച്ചനിലയിൽ കണ്ടെത്തി. നെയ്യാറ്റിന്‍കര അമരവിള സ്വദേശി സൗമ്യ (31) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സൗമ്യയെ കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ഭര്‍ത്താവ് അനൂപിന്റെ, ചികിത്സയിലുള്ള അമ്മയോടൊപ്പമാണ് വ്യാഴാഴ്ച രാത്രി സൗമ്യ ഉറങ്ങാന്‍കിടന്നത്. ഭര്‍ത്താവ് അനൂപ് തൊട്ടടുത്ത മുറിയിലാണ് കിടന്നത്. സൗമ്യയെ കാണാത്തതിനെ തുടര്‍ന്ന് രാത്രി ഒരു മണിയോടെ ഭര്‍തൃമാതാവ് അനൂപിനെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളിലെ ശൗചാലയത്തില്‍ കഴുത്തിലും കൈയിലും മുറിവേറ്റ നിലയില്‍ സൗമ്യയെ കണ്ടെത്തിയത്.തുടർന്ന് ഭര്‍ത്താവ് സൗമ്യയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് സൗമ്യയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.നാലുവർഷം മുൻപായിരുന്നു സൗമ്യയുടെ വിവാഹം. കുട്ടികളില്ലാത്തതിന്റെയും ജോലി ലഭിക്കാത്തതിന്റെയും മാനസികസംഘര്‍ഷം സൗമ്യയെ അലട്ടിയിരുന്നതായാണ് സൂചന. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!