Connect with us

Breaking News

ബഫര്‍ സോണ്‍;ജനവാസ മേഖലകളെ ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് റവന്യു മന്ത്രി

Published

on

Share our post

ബഫര്‍ സോണ്‍ വിഷയത്തില്‍ വിശദീകരണവുമായി റവന്യൂ മന്ത്രി കെ രാജന്‍. ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളുമുള്‍പ്പെടെ ബഫര്‍ സോണില്‍ ഉള്‍പ്പെടുത്താനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും അത് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.

സര്‍ക്കാര്‍ നിലപാടില്‍ ആശയക്കുഴപ്പം വേണ്ടതില്ലെന്നും മുഖ്യമന്ത്രി എല്ലാം വിശദീകരിച്ചതാണെന്നും മന്ത്രി ആവര്‍ത്തിച്ചു. ജനവാസ മേഖലകളെ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്.

ഉപഗ്രഹ സര്‍വ്വേ കോടതി ആവശ്യപ്പെട്ടാല്‍ നല്‍കാതിരിക്കാന്‍ കഴിയില്ല എന്ന് നിലപാടെടുക്കാനാകില്ല. സര്‍ക്കാര്‍ നിലപാട് വ്യക്തമായി കോടതിയെ അറിയിക്കും. കോടതിയില്‍ കക്ഷി ചേരാനുള്ള നടപടി സ്വീകരിക്കും. ഫീല്‍ഡ് സര്‍വ്വേ ഏറ്റവും വേഗതയില്‍ നടക്കും.

സര്‍വ്വേ എങ്ങനെ വേണം എന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് ട്രെയിനിങ്ങ് നല്‍കും. 26 മുതല്‍ സര്‍വ്വേ തുടങ്ങും. ഭൂമി തരം മാറ്റല്‍ അപേക്ഷകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും.

ജനവാസമേഖലകളെ ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കണമെന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാട്. സുപ്രീം കോടതി അതിന് വിരുദ്ധമായി നിലപാടെുത്താല്‍ ആ ഘട്ടത്തില്‍ നിയമപരമായും രാഷ്ട്രീയപരമായും ഭരണപരമായും മുന്നോട്ട് പോകാനാണ് തീരുമാനം. കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടാല്‍ നല്‍കാതിരിക്കാനാകില്ല.

ഇല്ലെങ്കില്‍ അത് കോടതി വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാകും. അത് കൊണ്ടാണ് റിപ്പോര്‍ട്ട് കോടതിക്ക് നല്‍കുന്നത്. മണ്ണൂത്തി – വടക്കഞ്ചേരി ഹൈവേ അടക്കം ബഫര്‍ സോണില്‍ ഉള്‍പ്പെടും. അത്രമാത്രം ഗുരുതരമായ വിഷയമാണ്. വളരെ വേഗത്തില്‍ നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഫീല്‍ഡ് സര്‍വേയും വേഗത്തിലാക്കുമെന്നും മന്ത്രി വിശദീകരിച്ചു.


Share our post

Breaking News

ഫെബ്രുവരി 27ന് കേരളത്തില്‍ തീരദേശ ഹര്‍ത്താല്‍

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ഫെബ്രുവരി 27ന് തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളിയൂണിയനുകള്‍. ഈ പ്രഖ്യാപനം ഉണ്ടായത് സംസ്ഥാന ഏകോപന സമിതി യോഗത്തിന് ശേഷമാണ്. കടല്‍ മണല്‍ ഖനനത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കണമെന്നാണ് ആവശ്യം. ഹര്‍ത്താലിന്റെ ഭാഗമായി മത്സ്യമാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കില്ല. ഖനനത്തിന് എത്തുന്നവരെ കായികമായും നേരിടുമെന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ യൂണിയനുകള്‍ ശക്തമായ പ്രതിഷേധവുമായിമുന്നോട്ട് പോവാനാണ് തീരുമാനം.

ഇന്ത്യയിലേയും കേരളത്തിലേയും മത്സ്യത്തൊഴിലാളികളെ ഗുരുതരമായി ബാധിക്കുന്ന രീതിയില്‍ കടല്‍ഖനനത്തിന് കേന്ദ്രസര്‍ക്കാര്‍ ടെണ്ടര്‍ ക്ഷണിച്ചിരിക്കുകയാണ്. ഇത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ മുട്ടിക്കും. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ മത്സ്യത്തൊഴിലാളികളും മത്സ്യവിതരണക്കാരും മാര്‍ക്കറ്റുകളും ഹര്‍ത്താലുമായി സഹകരിക്കുമെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു.


Share our post
Continue Reading

Breaking News

കൊട്ടിയൂരിൽ കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് കര്‍ഷകന്‍ മരിച്ചു

Published

on

Share our post

കൊട്ടിയൂര്‍: കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് കര്‍ഷകന്‍ മരിച്ചു. ചപ്പമല സ്വദേശി താന്നിയില്‍ സെബാസ്റ്റിയന്‍ (ജെയിംസ്/61) ആണ് മരിച്ചത്. നെല്ലിയോടിയിലെ ഒരു പറമ്പില്‍ കുരുമുളക് പറിക്കുകയായിരുന്ന സെബാസ്റ്റിയനെ വെളളിയാഴ്ച ഉച്ചയോടെ മരത്തില്‍ നിന്നും വീണ് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്‍ക്വസ്റ്റും പോസ്റ്റമോര്‍ട്ടവും ശനിയാഴ്ച നടക്കും. ഭാര്യ: തെയ്യാമ്മ. മക്കള്‍: ജിസ്‌ന, ജില്‍മി, ജിസ്മി. മരുമക്കള്‍: സനല്‍, ഹാന്‍സ്, ഷിതിന്‍. സംസ്‌ക്കാരം ഞായറാഴ്ച രണ്ടിന് കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റിയന്‍സ് പളളി സെമിത്തേരിയില്‍.


Share our post
Continue Reading

Breaking News

വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പുലിയുടെ ദൃശ്യം

Published

on

Share our post

ഇരിട്ടി:ചതിരൂര്‍ നീലായില്‍ വളര്‍ത്തു നായ്ക്കളെ വന്യജീവി പിടിച്ച സംഭവത്തെ തുടര്‍ന്ന് വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പുലിയുടെ ദൃശ്യം പതിഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!