പടിയൂരിൽ ചാരായവുമായി ഒരാൾ അറസ്റ്റിൽ

മട്ടന്നൂർ: മട്ടന്നൂർ എക്സൈസ് റെയിഞ്ച് പ്രിവന്റീവ് ഓഫീസർ ശശികുമാറിന്റെ നേതൃത്വത്തിൽ പടിയൂർ-മാങ്കുഴിയിൽ നടത്തിയ പരിശോധനയിൽ ഏഴ് ലിറ്റർ ചാരായവുമായി പുതുശ്ശേരി വീട്ടിൽ സുരേഷിനെ (42) അറസ്റ്റു ചെയ്ത് കേസെടുത്തു.
പ്രിവന്റീവ് ഓഫീസർമാരായ കെ.കെ.ഷാജി, പി.വി.വത്സൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ടി.ഒ.വിനോദ്, എം.പി ഹാരിസ്, എം.കെ.വിവേക്,കെ.ടി.ജോർജ് എന്നിവരും റെയ്ഡിലുണ്ടായിരുന്നു.