രാജ്‌ഭവനിലും ജില്ലാ കേന്ദ്രങ്ങളിലും ജീവനക്കാരുടെയും അധ്യാപകരുടെയും മാർച്ച്

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്താനും സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ബദലുകളെ സംരക്ഷിക്കാനും ആഹ്വാനംചെയ്‌ത് രാജ്‌ഭവനിലേക്കും ജില്ലാകേന്ദ്രങ്ങളിലേക്കും ജീവനക്കാരുടെയും അധ്യാപകരുടെയും മാർച്ച്.
പി.എഫ്ആർഡി.എ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യങ്ങൾ ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പാക്കുക, സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്രനയങ്ങൾ തിരുത്തുക, ഫെഡറലിസം സംരക്ഷിക്കുക, ദേശീയവിദ്യാഭ്യാസനയം പിൻവലിക്കുക, സർവകലാശാലകളുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുക, വിലക്കയറ്റം തടയുക, സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു മാർച്ചും ധർണയും.
രാജ്ഭവൻ മാർച്ചും ധർണയും സി.ഐ.ടി.യു സംസ്ഥാന ട്രഷറർ പി. നന്ദകുമാർ എം.എൽ.എ ഉദ്‌ഘാടനംചെയ്‌തു.
കണ്ണൂർ ഹെഡ്‌പോസ്‌റ്റോഫീസ് മാർച്ചും ധർണയും കെ.എസ്ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് സി .സി വിനോദ് ഉദ്‌ഘാടനം ചെയ്തു.
പി .വി പ്രദീപൻ അധ്യക്ഷനായി. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി. വി ഏലിയാമ്മ, ഡോ. ഇ. വി സുധീർ, എ.കെ ബീന, കെ .ബാബു, ടി ടി ഖമറുസമൻ, എ. വി മനോജ് കുമാർ, അശ്രഫ് ചെമ്പിലായി എന്നിവർ സംസാരിച്ചു.