Breaking News
വിദ്യാർഥികൾക്ക് ഇൻഷുറൻസുമായി കണ്ണൂർ സർവകലാശാലാ ബജറ്റ്
കണ്ണൂർ : വിദ്യാർഥികൾക്ക് സ്കോളർഷിപ്, ഗവേഷണ ഫെലോഷിപ് മേഖലകളിൽ കൂടുതൽ തുക വകയിരുത്തിയും ഇൻഷുറൻസ് ഏർപ്പെടുത്തിയും സർവകലാശാലാ ബജറ്റ്. പുതിയ പ്രൊജക്റ്റ് മോഡ് കോഴ്സുകൾ നിർദേശിക്കുന്ന ബജറ്റ് സിൻഡിക്കറ്റ് യോഗം അംഗീകരിച്ചു. ഫിനാൻസ് സ്റ്റാൻഡിങ് കമ്മിറ്റി കൺവീനർ എൻ.സുകന്യയാണ് അവതരിപ്പിച്ചത്.
വിസി പ്രഫ. ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പിവിസി ഡോ. സാബു എ.ഹമീദ്, അംഗങ്ങളായ ഡോ.കെ.ടി.ചന്ദ്രമോഹൻ, പ്രമോദ് വെള്ളച്ചാൽ, ഡോ.എ.അശോകൻ, ഡോ.പി.കെ.പ്രസാദൻ എന്നിവർ പ്രസംഗിച്ചു. പദ്ധതി, പദ്ധതിയിതര ഇനങ്ങളിൽ നിന്നും മറ്റിനങ്ങളിൽ നിന്നുമായി 248.52 കോടി രൂപ വരവും 241.45 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നതാണു ബജറ്റ്.
അക്കാദമിക് മേഖലയിലെ പ്രധാന നിർദേശങ്ങൾ
തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്സുകൾ, മാനേജ്മെന്റ് പഠന വകുപ്പിൽ സായാഹ്‌ന കോഴ്സുകൾ, നൈപുണ്യ വികസന പ്രോഗ്രാമുകൾ, വിദ്യാർഥികളുടെ ആവശ്യപ്രകാരമുള്ള കോഴ്സുകൾ എന്നിവ തുടങ്ങും.സർവകലാശാലയിലെ വിദ്യാർഥികൾക്കു സമഗ്രമായ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കും.ജനുവരി മുതൽ ബിരുദ പ്രോഗ്രാമുകൾക്കും ഓൺലൈൻ ചോദ്യ പേപ്പർ.
പരീക്ഷാ നടത്തിപ്പും മൂല്യ നിർണയവും കാര്യക്ഷമവും കുറ്റമറ്റതും സമയബന്ധിതവുമാക്കാൻ 10.82 കോടി രൂപ.വിദ്യാർഥികളുടെ ഭാഷാ നൈപുണ്യവും ആശയ വിനിമയ ശേഷിയും വർധിപ്പിക്കുന്നതിനു പാലയാട് ക്യാംപസിൽ ലാംഗ്വേജ് ലാബ് നിർമിക്കാൻ 10 ലക്ഷം രൂപ.
കായികപരിശീലന ക്യാംപ്, കായിക താരങ്ങൾക്കുള്ള സ്‌കോളർഷിപ്പുകൾ, ഇന്റർ കൊളീജിയറ്റ്, ഇന്റർ യൂണിവേഴ്സിറ്റി മത്സരങ്ങൾ, കഷ് അവാർഡുകൾ, ട്രോഫികൾ എന്നിവയ്ക്കായി 98 ലക്ഷം രൂപ.സർവകലാശാല ഗവേഷണ സ്കോളർഷിപ്പിന് 75 ലക്ഷം രൂപ, ഗവേഷണ ഫെലോഷിപ്പിന് 1.50 കോടി രൂപ, സീനിയർ റിസർച്ച് ഫെലോഷിപ്പിന് 40 ലക്ഷം രൂപ
പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് 25 ലക്ഷം രൂപ.സയൻസ് ഫെസ്റ്റിന് 5 ലക്ഷം രൂപ.സ്റ്റുഡന്റ് ഡവലപ്മെന്റ് ഫണ്ടിലേക്ക് 10 ലക്ഷം രൂപ.വിദൂര വിദ്യാഭ്യാസ സ്ഥാപനത്തിനു പകരം സ്കൂൾ ഓഫ് കണ്ടിന്യൂയിങ് എജ്യുക്കേഷൻ. ഇതിൽ ഹ്രസ്വകാല, നൈപുണ്യ കോഴ്സുകൾ നടത്തും.
പഠന വകുപ്പുകളിൽ പുതുതായി ആരംഭിച്ച കോഴ്‌സുകൾക്കും ഹ്രസ്വകാല ഡിപ്ലോമ കോഴ്‌സുകൾക്കുമായി 75 ലക്ഷം രൂപ.സർവകലാശാലയുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ 63.5 ലക്ഷം രൂപ.വിദഗ്‌ധ ഫാക്കൽറ്റി സേവനം ലഭ്യമാക്കാൻ 50 ലക്ഷം രൂപ.ടീച്ചിങ് അസിസ്റ്റന്റ്ഷിപ്/ഏൺ വൈൽ യു ലേൺ പരിപാടികൾക്ക് 50 ലക്ഷം രൂപ.
അധ്യാപകരുടെ ഗവേഷണ ജേണലുകൾ പ്രസിദ്ധീകരിക്കുന്നതിന് 15 ലക്ഷം രൂപ.ഇൻറ്റർ/മൾട്ടി/ട്രാൻസ് ഡിസിപ്ലിനറി വിഭാഗങ്ങളുടെ ഗവേഷണ ഉന്നമനത്തിന് 25 ലക്ഷം രൂപ.മഞ്ചേശ്വരം ക്യാംപസിലെ അക്കാദമിക പ്രവർത്തനങ്ങൾക്ക് 50 ലക്ഷം രൂപ.പുതുമയുള്ള സംരംഭങ്ങൾ, അക്കാദമിക്, സ്റ്റുഡന്റ് സപ്പോർട്ട് സ്കീമുകൾ എന്നിവയ്ക്കായി 3 കോടി രൂപ.പബ്ലിക്കേഷൻ ഡിവിഷൻ ആരംഭിക്കുന്നതിനു 10 ലക്ഷം രൂപ.
നിർമാണ പദ്ധതികളും തുകയും
താവക്കര ക്യാംപസിലെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് 1.15 കോടി രൂപ.വനിതാ ഹോസ്റ്റലിന്റെയും ലീഗൽ സ്റ്റഡീസ് വകുപ്പിന്റെയും വിപുലീകരണത്തിനു പാലയാട് ക്യാംപസിനു 90 ലക്ഷം രൂപ. ലൈഫ് സയൻസ് ബ്ലോക്കിന്റെ നിർമാണത്തിനായി 2.50 കോടി രൂപ.മാങ്ങാട്ടുപറമ്പ ക്യാംപസിലെ ലൈറ്റ് റൂഫിങ്ങിനും ഭൂമി നിരപ്പാക്കലിനുമായി ഒരു കോടി രൂപ.
പയ്യന്നൂർ ക്യാംപസിൽ വനിതാ ഹോസ്റ്റലിന് 2 കോടി രൂപ.പാലയാട്, മാങ്ങാട്ടുപറമ്പ് ക്യാംപസുകളിലെ ലൈബ്രറി വിപുലീകരിക്കുന്നതിന് ഒരു കോടി രൂപ.താവക്കര, മാങ്ങാട്ടുപറമ്പ് ക്യാംപസുകളിൽ റാംപ്, ലിഫ്റ്റ് എന്നിവയ്ക്കായി ഒരു കോടി രൂപ.മാങ്ങാട്ടുപറമ്പ് ക്യാംപസിലെ എംസിജെ വകുപ്പിൽ സ്റ്റുഡിയോ നിർമാണത്തിന് ഒരു കോടി രൂപ.
2 കോടി രൂപ ചെലവിട്ട് കംപ്യൂട്ടർ, ഫർണിച്ചർ, ലാബ് ഉപകരണങ്ങൾ വാങ്ങും.ആയോധന കലകൾ, സാഹസിക പ്രവർത്തനങ്ങൾ എന്നിവയിൽ പെൺകുട്ടികൾക്കു പരിശീലനം നൽകാൻ 10 ലക്ഷം രൂപ.ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് കമ്മിറ്റിക്ക് 50 ലക്ഷം രൂപ.സർവകലാശാല ഡിജിറ്റലൈസ് ചെയ്യാൻ ഒരു കോടി രൂപ.
തുല്യ നീതി ഉറപ്പുവരുത്തുന്നതിന് 75 ലക്ഷം രൂപ.ലൈബ്രറികളുടെ ഉന്നമനത്തിനായും പഠന വകുപ്പുകൾക്ക് പുസ്തകങ്ങൾ വാങ്ങുന്നതിനും ഒരു കോടി രൂപ.ആഭ്യന്തര ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഇആർപി സോഫ്റ്റ്‌വെയറിന് ഒരു കോടി രൂപ.ലൈബ്രറി നവീകരണത്തിനു ഡിജിറ്റൽ സാങ്കേതിക വിദ്യ ഉൾപ്പെടുത്തിയുള്ള പദ്ധതികൾക്കായി 1.5 കോടി രൂപ. സർവകലാശാല സമൂഹത്തിന്റെ മാനസിക, കായിക ഉല്ലാസത്തിനുതകുന്ന സൗകര്യങ്ങൾ ഒരുക്കുന്നതിന് 75 ലക്ഷം രൂപ.
വികസന പദ്ധതികൾക്കു വിവിധ ക്യാംപസുകൾക്കായി മാറ്റിവച്ച തുക
താവക്കര – 2.15 കോടി രൂപ.തലശ്ശേരി – 4 കോടി രൂപ.മാങ്ങാട്ടുപറമ്പ്, ധർമശാല – 3.3 കോടി രൂപ.പയ്യന്നൂർ – 3.25 കോടി രൂപ.മഞ്ചേശ്വരം – 2 കോടി രൂപ.മാനന്തവാടി 2 കോടി രൂപ.
Breaking News
ഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്ക്ക് തൂക്കുകയർ
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം മുതൽ ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു