ടൂറിംഗ് ടാക്കിസ്: ചലിക്കുന്ന ചലച്ചിത്രമേള ഫ്‌ളാഗ്ഓഫ് ചെയ്തു

ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ‘ടൂറിംഗ് ടാക്കിസിന്റെ’ ഫ്‌ളാഗ്ഓഫ് കര്‍മ്മം എം .വി ഗോവിന്ദന്‍ മാസ്റ്റര്‍ എം ..എല്‍. എ നിര്‍വഹിച്ചു. പ്രാദേശിക തലത്തില്‍ സിനിമകളെ പരിചയപ്പെടുത്തുക, സിനിമാസ്വാദനം പ്രോത്സാഹിപ്പിക്കുക,
നാട്ടിന്‍പുറങ്ങളിലേക്ക് നല്ല സിനിമകളെ എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ‘ചലിക്കുന്ന ചലച്ചിത്രമേള’ പ്രയാണം ആരംഭിച്ചത്. ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ്, ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച് .ഷാജി, പ്രോഗ്രാം വിഭാഗം ഡെപ്യൂട്ടി ഡയരക്ടര്‍ ഡോ. എന്‍. പി സജീഷ്, ജനറല്‍ കൗണ്‍സില്‍ അംഗം പ്രദീപ് ചൊക്ലി, ഫെസ്റ്റിവല്‍ കമ്മിറ്റി ഭാരവാഹികളായ സന്തോഷ് കീഴാറ്റൂര്‍, ഷെറി ഗോവിന്ദ്, മനോജ് കാന തുടങ്ങിയവര്‍ പങ്കെടുത്തു.