നിർത്തിയിട്ട കാർ കത്തി നശിച്ചു

വളപട്ടണം:ദേശീയപാതയിൽ വളപട്ടണത്തെ പഴയ ടോൾ ബൂത്തിന് സമീപം റോഡരികിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു. തിങ്കൾ പകൽ രണ്ടിനാണ് സംഭവം. കെ.വി.ആർ. ട്രൂ വാല്യു സ്ഥാപനത്തിൽ എത്തിച്ച മമ്പറം സ്വദേശിനി ഷീബ രാമചന്ദ്രന്റെ കാറാണ് കത്തിനശിച്ചത്.
ബോണറ്റിൽനിന്ന് പുക ഉയർന്ന് പെടുന്നനെ തീ വ്യാപിക്കുകയായിരുന്നു. മിനിറ്റുകൾക്കകം തീ ആളി പടർന്ന് കാർ പൂർണമായും കത്തിനശിച്ചു. അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി തീയണച്ചു.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്ത കാരണമെന്ന് സംശയിക്കുന്നു. വാഹനം എക്സ്ചേഞ്ച് പദ്ധതി പ്രകാരം ട്രൂ വാല്യു സ്ഥാപനത്തിൽ എത്തിച്ച കാറാണ് കത്തിനശിച്ചത്.