Connect with us

Breaking News

പുതു വര്‍ഷാഘോഷത്തില്‍ ലഹരി ഉപയോഗം തടയാന്‍ സംസ്ഥാനത്ത് പോലീസിന്റെ സ്‌പെഷല്‍ ഡ്രൈവ്

Published

on

Share our post

പുതുവര്‍ഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാനത്തെമ്പാടും പോലീ]സിന്റെ സ്‌പെഷല്‍ ഡ്രൈവ് ഉണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്. സ്ഥിരം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന പോലീസുകാര്‍ക്കെതിരെ നടപടി പുരോഗമിക്കുകയാണ്.

ന്യൂ ഇയര്‍ ആഘോഷത്തില്‍ ലഹരി ഉപയോഗം തടയാന്‍ നടപടികള്‍ ഊര്‍ജിതമാക്കും. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നിലക്കലില്‍ കൂടുതല്‍ പാര്‍ക്കിംഗ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പേട്ടതുള്ളല്‍ അടക്കമുള്ള ചടങ്ങുകള്‍ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ലഹരി ഉപയോഗം ശക്തമായി തടയാനുള്ള ശ്രമങ്ങളുമായി പൊലീസ് മുന്നോട്ട് പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേസുകളില്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍ ഇപ്പോള്‍ തന്നെ ശക്തമായി നടക്കുന്നുണ്ട്. ലഹരി ഉപയോഗം തടയാനായി കേരളത്തിലേക്ക് ലഹരി മരുന്ന് എത്തിക്കുന്ന വിതരണക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള സ്‌പെഷല്‍ ഡ്രൈവുകള്‍ നടക്കുന്നുണ്ട്.

അത് ഇതുവരെ വിജയകരമാണ്. ഈ വര്‍ഷത്തെ കേസുകള്‍ പരിശോധിക്കുമ്പോള്‍ മയക്കുമരുന്ന് കേസുകളില്‍ അറസ്റ്റില്‍ 200 ശതമാനം മുതല്‍ 300 ശതമാനം വരെ വര്‍ധനവുണ്ട്. ലഹരി ഉപയോഗം സംബന്ധിച്ചുള്ള ജാഗ്രതയ്ക്ക് തുല്യ പ്രാധാന്യമുണ്ട്. അതിന്റെ ഭാഗമായി ബോധവത്കരണ പരിപാടികളും നടക്കുന്നുണ്ട്.

എസ്പി.സി കാഡറ്റുകളുടെയും ജനമൈത്രി പൊലീസിന്റെയും സംയുക്ത സഹകരണത്തോടെ സ്‌കൂളുകളില്‍ ബോധവത്കരണ ക്യാമ്പയിന്‍ നടക്കുന്നുണ്ട്. പുതുവര്‍ഷ സമയത്ത് പതിവായി നടക്കുന്ന സ്‌പെഷല്‍ ഡ്രൈവുകള്‍ ഉണ്ടാകും. പട്രോളിങുകള്‍ നടക്കും. രഹസ്യ വിവരം ലഭിച്ചാല്‍ അതിനനുസരിച്ച് പ്രതികളെ പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!