പിണറായി പാറപ്രം സമ്മേളന വാർഷികം സെമിനാർ ഇന്ന്

പിണറായി: കേരളത്തിൽ കമ്യൂണിസ്റ്റ് പാർടി പരസ്യപ്രവർത്തനം വിളംബരംചെയ്ത പിണറായി പാറപ്രം സമ്മേളനത്തിന്റെ 83–ാം വാർഷിക വാരാചരണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച വൈകിട്ട് ആറിന് പാറപ്രത്ത് സെമിനാർ സംഘടിപ്പിക്കും. ‘ഭരണഘടന മതനിരപേക്ഷത ഫെഡറലിസം നേരിടുന്ന വെല്ലുവിളികൾ’ വിഷയത്തിൽ സെമിനാർ സി.പി.ഐ. എം സംസ്ഥാന സെക്രട്ടറി എം .വി ഗോവിന്ദൻ ഉദ്ഘാടനംചെയ്യും. ക്ലബ് കോ ഓഡിനേഷൻ കമ്മിറ്റിയുടെ കലാസന്ധ്യയും അരങ്ങേറും.