Breaking News
കർഷകർക്ക് മധുരം പകരും മാംഗോ പ്രൊഡ്യൂസർ കമ്പനി
കണ്ണൂർ: കൃത്യമായി പഴുപ്പിക്കനോ, മൂല്യവർധിത ഉൽപ്പന്നങ്ങളാക്കാനോ കഴിയാതെ മാമ്പഴക്കാലത്ത് കോടിക്കണക്കിന് മാങ്ങകൾ പാഴാകുന്നത് പതിവാണ്. ഫലവർഗങ്ങളുടെ രാജാവും രാജ്യത്തിന്റെ ദേശീയ ഫലവുമായിട്ടും കർഷകർക്ക് ഈ കൃഷി കാര്യമായ മധുരം പകരാറില്ല. മാങ്ങയെ എങ്ങിനെ കർഷകർക്ക് താങ്ങാക്കി മാറ്റിയെടുക്കാമെന്ന ചിന്തയിൽനിന്നാണ് കുറ്റ്യാട്ടൂർ മാംഗോ പ്രൊഡ്യൂസർ കമ്പനി പിറവിയെടുക്കുന്നത്.
നാടാകെ ഖ്യാതിയുള്ള കുറ്റ്യാട്ടൂർ മാങ്ങയുടെ ജന്മദേശത്ത് ഇത്തരമൊരു കമ്പനി രൂപം കൊണ്ടത് യാദൃശ്ചികമല്ല. വിശദമായ പദ്ധതിയും മുന്നൊരുക്കവും നടത്തിയാണ് 2016ൽ കമ്പനി പ്രവർത്തനം തുടങ്ങിയത്. 616 അംഗങ്ങളാണുള്ളത്. 2021ൽ കുറ്റ്യാട്ടൂർ മാങ്ങയ്ക്ക് ഭൗമ സൂചികാ പദവി ലഭിച്ചു. കുറ്റ്യാട്ടൂർ പഞ്ചായത്തിൽ മാത്രം പ്രതിവർഷം 4000 ടൺ മാങ്ങ ഉൽപാദിപ്പിക്കുന്നുണ്ട്.
ഇതിന് ആറുകോടി രൂപയുടെ മൂല്യമാണ് കണക്കാക്കുന്നത്. കുറ്റ്യാട്ടൂർ മാങ്ങ മൂല്യവർധിത ഉൽപ്പന്നമാക്കി വിപണിയിൽ ഇറക്കിയാൽ വർഷം 12 കോടി രൂപയുടെ വിപണന സാധ്യതയുണ്ട്.ദേശ സൂചികാ പദവി ലഭിച്ചതിനാൽ കൂറ്റ്യാട്ടൂർ മാമ്പഴം കേരള മാംഗോയെന്ന നിലയിൽ വിപണിക്ക് പ്രിയ ഇനമാകും. അന്തർദേശീയ നിലവാരമുള്ള ഭൗമ സൂചികാ പദവി (ജിഐ) ടാഗ് നേടിയ കേരളത്തിലെ ഏക മാമ്പഴമാണ്.
ഈ വർഷം മുതൽ പ്രോഡ്യൂസർ കമ്പനി കർഷകരിൽനിന്ന് മാങ്ങ നേരിട്ട് സംഭരിക്കുകയും വില അതത് സമയത്ത് നൽകുകയും ചെയ്യും. സംഭരിച്ച മാങ്ങ വൃത്തിയാക്കി, ഗ്രേഡ് തിരിച്ച് ഗുണമേന്മ ഉറപ്പാക്കി ജിഐ മുദ്ര പതിപ്പിച്ചാണ് വിപണിയിൽ ഇറക്കുക.കമ്പനി നഴ്സറിയിലൂടെ മാവിൻ തൈകളും ഗ്രാഫ്റ്റ് തൈകളും വിതരണം ചെയ്യുന്നുണ്ട്. മൂല്യവർധിത ഉൽപ്പന്നങ്ങളായ മാംഗോ പൾപ്പ്, സ്ക്വാഷ് ജാം, ജ്യൂസ്, മാംഗോബർ, പച്ചമാങ്ങ സ്ക്വാഷ്, ജാം ,ജ്യൂസ്, ഗ്രീൻ മാങ്കോ പൗഡർ, അടമാങ്ങ എന്നിവ ഉൽപ്പാദിപ്പിച്ച് വിപണം നടത്തുന്നുണ്ട്.
നബാർഡിന്റെയും വ്യവസായ വകുപ്പിന്റെയും സഹായത്തോടെ ആധുനിക യന്ത്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള ശ്രമത്തിലാണെന്ന് ചെയർമാൻ വി ഒ പ്രഭാകരനും എം.ഡി. കെ ഉണ്ണിക്കൃഷ്ണനും പറഞ്ഞു. കൃഷി വകുപ്പും കാർഷിക സർവകലാശാലയും സഹകരിച്ചാൽ കുറ്റ്യാട്ടൂർ മാങ്ങയെ ലോക വിപണിയിലെത്തിക്കാനും അതിലൂടെ കർഷകരുടെ വരുമാനം വർധിപ്പിക്കാനും കഴിയുമെന്നും ഇരുവരും വ്യക്തമാക്കി. ഫോൺ: 9744202555.
Breaking News
മാലൂരിൽ നിർമ്മലയെ കൊന്നത് മകൻ: പോസ്റ്റ്മോർട്ടം റിപ്പോർട്ട്
മട്ടന്നൂർ : മാലൂരിൽ അമ്മയും മകനും മരിച്ച സംഭവത്തിൽ അമ്മയുടേത് കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അറുപത്തെട്ടുകാരിയായ നിർമ്മലയെ മകൻ സുമേഷ് മദ്യലഹരിയിൽ കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചതെന്ന് പൊലീസ്. നിർമ്മലയുടെ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം. കഴുത്തിലും മുഖത്തും അടിയേറ്റതിന്റെ പാടുകളും നെഞ്ചെല്ല് തകർന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.കഴിഞ്ഞ ദിവസമാണ് നിട്ടാറമ്പിലെ വീട്ടിൽ നിർമലയേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടായിരുന്നു. വീട്ടിൽ ആളനക്കമില്ലാത്തതിനെ തുടർന്ന് അയൽവാസികൾ അന്വേഷിച്ചപ്പോഴാണ് ഇരുവരും മരിച്ച വിവരം പുറത്തറിയുന്നത്. മദ്യപിച്ചെത്തി സുമേഷ് അമ്മയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഇടുക്കിയിൽ കെഎസ്ഇബി ലൈൻമാനായി ജോലി ചെയ്യുന്ന സുമേഷ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇരുവരുടേയും മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
Breaking News
കണ്ണൂരിൽ സ്വകാര്യ ബസ് കണ്ടക്ടർ തൂങ്ങി മരിച്ച നിലയിൽ
തളിപ്പറമ്പ്: ബസ് കണ്ടക്ടറെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വായാട്ടുപറമ്പ് സ്വദേശിയും സിറ്റി ലൈൻ ബസ് കണ്ടക്ടറുമായ ജിഷ്ണുവാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് കുണ്ടാംകുഴിയിലെ ക്വാർട്ടേഴ്സിൽ മൃതദേഹം കണ്ടത്.
Breaking News
നാദാപുരത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നാദാപുരം തൂണേരി സ്വദേശി ഫിദ ഫാത്തിമ (22)യാണ് മരിച്ചത്. തൂണേരി പട്ടാണിയിലെ വീട്ടിലാണ് ഇന്ന് രാവിലെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.വടകര ഓർക്കാട്ടേരി വൈക്കിലിശേരി സ്വദേശി മുഹമ്മദ് ഇർഫാൻ്റെ ഭാര്യയാണ്. ഇന്നലെ ഉച്ചയോടെയാണ് ഫിദ ഫാത്തിമ ഭർതൃവീട്ടിൽ നിന്നും തൂണേരിയിലെ സ്വന്തം വീട്ടിലെത്തിയത്.
ഒന്നര വർഷം മുൻപായിരുന്നു വിവാഹം. ഫിദയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക വിലയിരുത്തൽ. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പൊലീസ് കേസെടുത്തു.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള് ‘ദിശ’ ഹെല്പ് ലൈനില് വിളിക്കുക. ടോള് ഫ്രീ നമ്പര്: Toll free helpline number: 1056, 0471-2552056).
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു