Breaking News
ഹാപ്പിനെസ് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു

തളിപ്പറമ്പ്: ലോകസിനിമയുടെ കാഴ്‌ചകളിലേക്ക് മിഴിതുറന്ന് ഹാപ്പിനസ് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് തിരിതെളിഞ്ഞു. തളിപ്പറമ്പ് മൊട്ടമ്മൽ മാളിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ മേള ഉദ്‌ഘാടനംചെയ്‌തു. എം വി ഗോവിന്ദൻ എംഎൽഎ അധ്യക്ഷനായി. മലയാള സിനിമയിലെ ആദ്യകാല സൂപ്പർ സ്റ്റാറായ രാഘവൻ തളിപ്പറമ്പിനെ അടൂർ ഗോപാലകൃഷ്ണൻ ആദരിച്ചു.
നടൻ സന്തോഷ് കീഴാറ്റൂർ രാഘവൻ തളിപ്പറമ്പിനെ പരിചയപ്പെടുത്തി. സിനിമകളുടെ ബുക്ക്‌ലെറ്റ് അക്കാദമി വൈസ് ചെയർമാനും നടനുമായ പ്രേംകുമാർ രാഘവൻ തളിപ്പറമ്പിന് നൽകി പ്രകാശിപ്പിച്ചു. മേളയെക്കുറിച്ചുള്ള ഡെയിലി ബുള്ളറ്റിൻ നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്‌ണന് നൽകി പ്രകാശിപ്പിച്ചു. ആർട്ടിസ്‌റ്റ് ഡയറക്ടർ ദീപിക സുശീലൻ സിനിമകൾ പരിചയപ്പെടുത്തി. സിനിമാ നിർമാതാവ് രാജൻ മൊട്ടമ്മൽ, ചലച്ചിത്ര അക്കാദമി അംഗങ്ങളായ മനോജ് കാന, പ്രദീപ് ചൊക്ലി, എ നിശാന്ത് എന്നിവർ പങ്കെടുത്തു. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് സ്വാഗതവും ഷെറി ഗോവിന്ദ് നന്ദിയും പറഞ്ഞു.
ഐ.എഫ്എഫ്കെയുടെ റീജണൽ ഫെസ്റ്റ് എന്ന നിലയിലാണ് ചലച്ചിത്രമേള നടക്കുന്നത്. 21വരെ നടക്കുന്ന മേളയിൽ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേള മത്സര വിഭാഗത്തിൽ പുരസ്‌കാരം നേടിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും.
തളിപ്പറമ്പ് ആലിങ്കീൽ പാരഡൈസ്, ക്ലാസിക് ക്രൗൺ, മൊട്ടമ്മൽ മാൾ തിയറ്ററുകളിൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ലോകസിനിമ, ഇന്ത്യൻ സിനിമ, മലയാളം സിനിമ വിഭാഗങ്ങളിലായി 30 സിനിമകളാണ് പ്രദർശിപ്പിക്കുക.
ആദ്യദിനത്തിൽ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ഇറാൻ ചിത്രമായ ഹൂപ്പ്, മെമ്മറി ലാൻഡ്, എ പ്ലേസ് ഓഫ് ഔർ ഔൺ, മണിപ്പൂരി ചിത്രം ഔർ ഹോം എന്നിവയും മലയാളചിത്ര വിഭാഗത്തിൽ ഭർത്താവും ഭാര്യയും മരിച്ച രണ്ടു മക്കളും, ബാക്കി വന്നവർ എന്നിങ്ങനെ ഏഴു ചിത്രങ്ങൾ പ്രദർശിപ്പിച്ചു.
സുവർണ ചകോരം നേടിയ ഉതമ, രജത ചകോരം നേടിയ ആലം, മികച്ച സിനിമക്കുള്ള നെറ്റ്പാക്ക് – ഫിപ്രസി പുരസ്കാരങ്ങൾ നേടിയ അവർ ഹോം, മികച്ച മലയാള സിനിമക്കുള്ള നെറ്റ്പാക്ക് പുരസ്കാരം കരസ്ഥമാക്കിയ അറിയിപ്പ്, നവാഗത സംവിധായകനുള്ള ഫീപ്രസി കരസ്ഥമാക്കിയ 19(1)എ എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും.
ഓപ്പണ്‍ ഫോറം ഇന്ന് തുടങ്ങും
തളിപ്പറമ്പ്
ഹാപ്പിനെസ് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് ഓപ്പൺ ഫോറം ചൊവ്വാഴ്ച തുടങ്ങും. വൈകിട്ട് നാലിന് തളിപ്പറമ്പ് രാജാസ് കൺവൻഷൻ സെന്ററിൽ ‘രാഷ്ട്രീയ സിനിമയും പ്രചാരണ സിനിമയും’ വിഷയത്തിലാണ് ഓപ്പൺഫോറം. പി പ്രേമചന്ദ്രൻ മോഡറേറ്ററാകും. പ്രിയനന്ദനൻ, വി കെ ജോസഫ്, ഷെറി ഗോവിന്ദ്, കെ രാമചന്ദ്രൻ, ജി രാരിഷ് എന്നിവർ പങ്കെടുക്കും.
സിനിമ മനുഷ്യനെ ആത്മപരിശോധനയ്‌ക്ക്
വിധേയനാക്കും: അടൂർ ഗോപാലകൃഷ്‌ണൻ
തളിപ്പറമ്പ്
സിനിമ മനുഷ്യനെ ആത്മപരിശോധനയ്‌ക്ക് വിധേയനാക്കുമെന്ന് ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ. സമഷ്ടിയുടെ ഭാഗമാണ് നമ്മൾ ഓരോരുത്തരുമെന്ന് ഓർമപ്പെടുത്തുന്നതാണ് സിനിമ. ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി സംസ്ഥാന ചലച്ചിത്ര അക്കാദമി തളിപ്പറമ്പിൽ സംഘടിപ്പിച്ച ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആയിരക്കണക്കിന് വർഷങ്ങളുടെ പാരമ്പര്യമുള്ള കലകൾക്കൊപ്പം നിൽക്കുന്ന ലോകത്തിലെ മഹത്തായ കലാരൂപമാണ് സിനിമ. ഇന്നിന്റെ എല്ലാ മണ്ഡലങ്ങളെയും സ്പർശിക്കുന്ന കലാരൂപമായി സിനിമയും മാറുകയാണ്. സാഹിത്യ സൃഷ്ടി വായിക്കുന്നതിനപ്പുറമുള്ള അനുഭൂതിയാണ് സിനിമ നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചുറ്റുമുള്ളവൻ സന്തോഷിക്കുമ്പോഴാണ് ഒരാൾക്ക് സ്വയം സന്തോഷവാനായി മാറാൻ കഴിയുകയുള്ളൂവെന്നും അത്തരമൊരു സാമൂഹ്യ സൃഷ്ടിക്കുള്ള ചുവടുവയ്‌പ്പായി ഹാപ്പിനസ് ഫെസ്റ്റിവൽ മാറട്ടെയെന്നും അദ്ദേഹം പറഞ്ഞു.
തളിപ്പറമ്പ് മൊട്ടമ്മൽ മാളിലെ രാജാസ് കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ എം .വി ഗോവിന്ദൻ എം.എൽ.എ അധ്യക്ഷനായി. ആയിരക്കണക്കിന് വർഷങ്ങളുടെ സാമൂഹിക -സാംസ്‌കാരിക ചരിത്ര പാരമ്പര്യമുള്ള തളിപ്പറമ്പിന്റെ പെരുമ ലോകത്തിന് പരിചയപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷത്തെ കാൻ ചലച്ചിത്രമേളയിൽ പാം ദി ഓർ പുരസ്‌കാരം ലഭിച്ച ‘ട്രയാംഗിൾ ഓഫ് സാഡ്നെസ്’ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചു.
Breaking News
ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.
2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.
കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്