ബഫര്‍ സോണ്‍ വിഷയം ഗൗരവമായതെന്ന് സി. പി. എം കണ്ണൂര്‍ ജില്ല സെക്രട്ടറി എം .വി ജയരാജന്‍

ബഫര്‍ സോണ്‍ വിഷയം ഗൗരവമായതെന്ന് സി .പി. എം കണ്ണൂര്‍ ജില്ല സെക്രട്ടറി എം. വി ജയരാജന്‍.നേരത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ 10 കിലോമീറ്ററാണ് ദൂരപരിധി പറഞ്ഞത്.എന്നാല്‍ കേരളത്തില്‍ ഈ ദൂരപരിധിയോ സുപ്രീം കോടതി പറഞ്ഞതോ ആയ ദുരപരിധി പ്രായോഗികമല്ല.
ഉപഗ്രഹ സര്‍വേയെ കുറിച്ച് പരാതി ഉയര്‍ന്നപ്പോഴാണ് ചര്‍ച്ച ചെയ്ത് ആശങ്ക പരിഹരിക്കാന്‍ തീരുമാനിച്ചത്. കര്‍ഷകരെ സഹായിക്കാന്‍ സി.പി.എം ഹെല്‍പ്പ് ഡെസ്‌ക് സ്ഥാപിച്ചിട്ടുണ്ട്. ആര്‍ക്കും ഭയം വേണ്ട. കുടിയേറ്റക്കാരെ സംരക്ഷിച്ചത് കമ്യൂണിസ്റ്റുകാരാണ്.
അവരുടെ വികാരവും വിചാരവും മനസിലാക്കി തന്നെയാണ് സര്‍ക്കാര്‍ ഇടപെടുന്നത്.താമരശ്ശേരി ബിഷപ്പടക്കം മുഖ്യമന്ത്രിയില്‍ പ്രതീക്ഷയുണ്ടെന്ന് പറഞ്ഞതാണെന്നും എം .വി ജരാജന്‍ പറഞ്ഞു