ഇതൊരു സാധാരണ കേസല്ല; പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ചവരുടെ സ്വത്ത് ഉടൻ കണ്ടുകെട്ടണമെന്ന് സർക്കാരിനോട് ഹൈക്കോടതി

Share our post

കൊച്ചി: പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ച കേസിൽ റവന്യൂ റിക്കവറി നടപടികൾ വൈകുന്നതിൽ അതൃപ്തി അറിയിച്ച് ഹൈക്കോടതി. ഇതൊരു സാധാരണ കേസല്ലെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

പൊതുമുതൽ നശിപ്പിച്ചത് നിസാരമായി കണക്കാക്കാനാകില്ല. സ്വത്ത് കണ്ടുകെട്ടുന്നതിന് ആറ് മാസം സമയം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. എന്നാൽ സ്വത്ത് കണ്ടെത്തൽ ഉൾപ്പെടെ എല്ലാ നടപടികളും ജനുവരിക്കകം പൂർത്തിയാക്കണമെന്ന് കോടതി നിർദേശിച്ചു.

ആഭ്യന്തര സെക്രട്ടറി വെള്ളിയാഴ്ച കോടതിയിൽ ഹാജരാകണമെന്നും ജസ്റ്റിസ് ജയശങ്കർ നമ്പ്യാരുടെ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!