ഇറാനിയൻ ഫുട്ബാൾ താരത്തെ മോചിപ്പിക്കണം

കണ്ണൂർ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇറാനിയൻ ഫുട്ബാൾ താരം അമീർ നാസർ അസദാനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പൗരാവകാശ പ്രവർത്തകരും ഫുട്ബാൾ ആരാധകരും പ്രകടനവും പ്രതിഷേധ യോഗവും നടത്തി.
അസദാനിയുടെ മോചനത്തിനായി ഫിഫയും ഫുട്ബാൾ താരങ്ങളും രംഗത്തുവരണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. അഡ്വ. വിനോദ് പയ്യട അദ്ധ്യക്ഷത വഹിച്ചു.
ഡോ. ഡി. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.പി മുനാസ്, ദേവദാസ് തളാപ്പ്, അഡ്വ. കസ്തൂരി ദേവൻ, കെ. സുനിൽകുമാർ, അഡ്വ. ഇ. സനൂപ് എന്നിവർ സംസാരിച്ചു. സി. ശശി, മേരി എബ്രഹാം, എം.വി. ഗോവിന്ദൻ, കെ. സതീശൻ തുടങ്ങിയവർ നേതൃത്വം നൽകി.