ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടത്തിയത് വഞ്ചനയെന്ന് രമേശ് ചെന്നിത്തല

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടത്തിയത് വഞ്ചനയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കര്‍ഷകരോടുള്ള ദ്രോഹമാണ് സര്‍ക്കാര്‍ ചെയ്തതെന്നും വലിയ കൊലച്ചതിയാണെന്നും ഇതിനെതിരെ കോണ്‍ഗ്രസ് വലിയ പ്രതിഷേധം നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ബഫര്‍ സോണ്‍ ആശങ്കയില്‍ കൂടുതല്‍ വ്യക്തത വരുത്താനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ബഫര്‍സോണ്‍ വിധിക്കൊപ്പം സുപ്രിംകോടതി ആവശ്യപ്പെട്ടത് ഉപഗ്രഹസര്‍വേ റിപ്പോര്‍ട്ട് മാത്രമാണെന്നാണ് സര്‍ക്കാര്‍ വാദം. അതനുസരിച്ചാണ് ഉപഗ്രഹസര്‍വേ പൂര്‍ത്തിയാക്കിയത്.
ഇത് പൂര്‍ണമല്ലെങ്കിലും കോടതിയില്‍ പ്രതിസന്ധിയാകില്ല. കോടതിയില്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിക്കൊപ്പം സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ടിലേക്കാണ് ഉപഗ്രഹ സര്‍വേ പുറത്തുവിട്ടുള്ള പരിശോധന നടത്തുന്നത്.