പേരാവൂർ ശ്രീകൃഷ്ണ ക്ഷേത്രം മണ്ഡലോത്സവവും ആഴിപൂജയും

പേരാവൂർ: ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മണ്ഡലോത്സവവും ആഴിപൂജയും വെള്ളി മുതൽ ഞായർ വരെ നടക്കും.വെള്ളിയാഴ്ച വൈകിട്ട് 6.15ന് സമൂഹാരാധന,6.30ന് സ്വാമിമാരുടെ ഭജന.വൈകിട്ട് ഏഴിന് പൊതുസമ്മേളനം മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ.വി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.രാത്രി 8.30ന് അമൃത കലാക്ഷേത്രത്തിന്റെ നൃത്തസന്ധ്യ.
ശനിയാഴ്ച വൈകിട്ട് 6.15 മുതൽ വിശേഷാൽ പൂജകൾ.വൈകിട്ട് ഏഴിന് പേരാവൂരിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള താലപ്പൊലി ഘോഷയാത്ര കുനിത്തലമുക്കിൽ സംഗമിച്ച് എട്ട് മണിയോടെ ക്ഷേത്രത്തിലേക്ക് പുറപ്പെടും.
പത്ത് മണിക്ക് വയനാട് നാട്ടുകൂട്ടത്തിന്റെ നാടൻ കലാസദ്യ,12ന് മാളികപ്പുറത്തെഴുന്നള്ളത്ത്.ഞായറാഴ്ച പുലർച്ചെ നാലിന് ആഴി പ്രദക്ഷിണം,ആഴിപൂജ.
പത്രസമ്മേളനത്തിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ പി.വി.ദിനേശ്ബാബു,മുൻ ചെയർമാൻ ഡോ.വി.രാമചന്ദ്രൻ,ആഘോഷക്കമ്മിറ്റി പ്രസിഡന്റ് എ.മനോജ്,വി.കെ.വിനേശൻ,കൂട്ട ജയപ്രകാശ് എന്നിവർ സംബന്ധിച്ചു.