പിണറായി പാറപ്രം സമ്മേളന വാർഷികാചരണത്തിന്‌ തുടക്കം

Share our post

പിണറായി: കേരളത്തിൽ കമ്യൂണിസ്റ്റ് പാർടി പരസ്യപ്രവർത്തനം വിളംബരംചെയ്ത പിണറായി പാറപ്രം സമ്മേളനത്തിന്റെ 83–ാം വാർഷിക വാരാചരണത്തിന് തുടക്കം. ഏരിയയിലെ മുഴുവൻ ബ്രാഞ്ചുകളിലും പതാക ഉയർത്തി. വൈകിട്ട് അത്‌ലറ്റുകളുടെയും ഇരുചക്ര വാഹനങ്ങളിലായി റെഡ് വളന്റിയർമാരുടെയും അകമ്പടിയിൽ പാറപ്രത്തെ സമ്മേളന സ്മാരക സ്‌തൂപത്തിൽനിന്ന് പതാക ജാഥാ ആരംഭിച്ചു.

സി.പി.ഐ .എം ജില്ലാ സെക്രട്ടറിയറ്റംഗം കാരായി രാജൻ പൊതുസമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക അത്‌ലറ്റുകൾക്ക്‌ കൈമാറി. കെ കെ രാജീവൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി കെ. ശശിധരൻ, ടി. അനിൽ, വി. ലീല, പിണറായി ലോക്കൽ സെക്രട്ടറി കക്കോത്ത് രാജൻ, കെ. കെ രാഘവൻ എന്നിവർ സംസാരിച്ചു.

പൊതുസമ്മേളന നഗരിയായ പിണറായി കൺവൻഷൻ സെന്റർ പരിസരത്ത് മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി .ബാലൻ പതാക ഉയർത്തി. വി ലീല അധ്യക്ഷയായി. കക്കോത്ത് രാജൻ സ്വാഗതം പറഞ്ഞു.

ശുചീകരണ പരിപാടി ഏരിയാ സെക്രട്ടറി കെ ശശിധരൻ ഉദ്ഘാടനം ചെയ്തു. കോയിപ്രത്ത് രാജൻ അധ്യക്ഷനായി. കക്കോത്ത് രാജൻ സ്വാഗതം പറഞ്ഞു.25ന് വൈകിട്ട് അഞ്ചിന് പിണറായി കൺവൻഷൻ സെന്റർ പരിസരത്ത് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!