ലോകകപ്പ് ആഘോഷങ്ങൾക്കിടെ സംഘർഷം; കണ്ണൂരിൽ മുന്നുപേർക്ക് വെട്ടേറ്റു, കലൂരിൽ പൊലീസുകാർക്ക് മർദനം

കണ്ണൂർ/കൊച്ചി : സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഫുട്‌ബോൾ ലോകകപ്പ് ആഘോഷങ്ങൾക്കിടെ സംഘർഷം. കണ്ണൂർ പള്ളിയാൻമൂലയിൽ മൂന്നുപേർക്ക് വെട്ടേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. അനുരാഗ്, ആദർശ്, അലക്‌സ് ആന്റണി എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ അനുരാഗിന്റെ നിലയാണ് ഗുരുതരം.
സംഘർഷത്തിൽ ആറുപേരെ കസ്റ്റഡിയിൽ എടുത്തു. പരിക്കേറ്റ മൂന്നുപേരെയും രണ്ട് സ്വകാര്യ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്‌ച പുലർച്ചെ 12.40 ഓടെയായിരുന്നു സംഭവം നേരത്തെ ലോകകപ്പ് മത്സരത്തിൽ ബ്രസീൽ തോറ്റപ്പോഴും ഇതേ സ്ഥലത്ത് സംഘർഷമുണ്ടായിരുന്നു.
കൊച്ചി കലൂരിൽ സ്‌റ്റേഡിയം മെട്രോ സ്‌റ്റേഷന് സമീപം രണ്ട് പൊലീസുകാർക്ക് മർദനമേറ്റു. സംഭവത്തിൽ അഞ്ചുപേർ കസ്‌റ്റഡിയിലായി. തിരുവനന്തപുരത്ത് വിജയാഘോഷത്തിനിടെ എസ്ഐക്ക് മർദനമേറ്റു. തിരുവനന്തപുരം പൊഴിയൂർ എസ്ഐ. എസ് സജിക്കാണ് മർദനമേറ്റു. തലക്കും കൈക്കുമാണ് പരിക്ക്.