പേരാവൂര്‍ ചെവിടിക്കുന്നിൽ “ബ്ളൂ മൂണ്‍” കോള്‍ഡ് സ്റ്റോഴ്സ് പ്രവര്‍ത്തനം തുടങ്ങി

പേരാവൂർ: : ചെവിടിക്കുന്നില്‍ “ബ്ളൂ മൂണ്‍” കോള്‍ഡ് സ്റ്റോഴ്സ് പ്രവര്‍ത്തനം തുടങ്ങി. വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂര്‍ യൂണിറ്റ് പ്രസിഡന്റ് കെ.കെ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ റജീന സിറാജ് അധ്യക്ഷത വഹിച്ചു.
റോബിന്‍ തോമസ് ആദ്യവില്‍പ്പന നിര്‍വഹിച്ചു. പി പുരുഷോത്തമന്‍, തങ്കശ്യാം, ഷബീര്‍ അലി, അര്‍ഷാദ്, ദില്‍ഷാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഐസ് ക്രീം ഉത്പന്നങ്ങളുടെ ഹോൾസെയിൽ ആൻഡ് റീട്ടെയിൽ സ്റ്റോഴ്സായ ബ്ളൂ മൂണിൽ വിവാഹം, ഗൃഹപ്രവേശം, മറ്റു ആഘോഷവേളകൾ എന്നിവക്കുള്ള ഓർഡറുകൾ സ്വീകരിക്കും.