ഒന്നരവർഷം ;ആരോഗ്യ,വനിതാ ,ശിശു വികസനവകുപ്പുകൾ മാത്രം നേടിയത്‌ 11 പുരസ്‌കാരം

Share our post

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറി ഒന്നര വർഷത്തിനിടെ ആരോഗ്യ വനിതാ ശിശുവികസനവകുപ്പുകൾ മാത്രം നേടിയത്‌ 11 പുരസ്‌കാരം. ആരോഗ്യരംഗത്തെ മികച്ച പ്രകടനത്തിന്‌ ലഭിച്ച ഇന്ത്യാ ടുഡേ 2022 അവാർഡ് ഏറ്റവും ഒടുവിലത്തേതാണ്‌.

നേട്ടങ്ങളിതാ
● മാതൃമരണം കുറയ്ക്കുതിൽ ബെസ്റ്റ് പെർഫോമിങ്‌ സംസ്ഥാനത്തിനുള്ള ദേശീയ അവാർഡ്

● ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയതിന്‌ ആരോഗ്യമന്ഥൻ പുരസ്‌കാരം 2021 , 2022

● എൻക്യുഎഎസ് അംഗീകാരം കൂടുതൽ കരസ്ഥമാക്കിയ സംസ്ഥാനം

● ക്ഷയരോഗ നിവാരണത്തിൽ ദേശീയ പുരസ്‌കാരം

● ഭക്ഷ്യസുരക്ഷാ സൂചികയിൽ രണ്ടാം സ്ഥാനം

● ഇന്ത്യാ ടുഡേയുടെതന്നെ ‘ഹെൽത്ത്ഗിരി’ പുരസ്‌കാരം

● ഇ സഞ്ജീവനി–-കാരുണ്യ ബനവലന്റ് ഫണ്ട് എന്നിവയ്‌ക്ക്‌ ഗവേർണസ് നൗവിന്റെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ അവാർഡ്

● വനിതാ വികസന കോർപറേഷന്‌ ദേശീയ ചാനലൈസിങ്‌ ഏജൻസി പുരസ്‌കാരം

● എ.എഫ്‌.എസ്എസ്എ.ഐ യുടെ ഈറ്റ് റൈറ്റ് ചലഞ്ചിൽ നാല് നഗരത്തിന്‌ (കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കാസർകോട്‌) ദേശീയ പുരസ്‌കാരം.

കേരള മാതൃക
● കാസ്‌പ്‌ വഴി സൗജന്യ ചികിത്സ 700 കോടിയിൽനിന്ന്‌ 1400 കോടിയിലെത്തി (കേന്ദ്രവിഹിതം 138 കോടി)

● 481 ആരോഗ്യ സ്ഥാപനത്തിൽ ഇ ഹെൽത്ത്‌

● സർക്കാർ ആസ്പത്രികളിൽ ഓൺലൈൻ ഒപി ടിക്കറ്റ്

● രാജ്യത്തെ ആദ്യ ഭിന്നശേഷി സൗഹൃദ അംഗത്വ കാർഡ്

● രാജ്യത്ത് ആദ്യമായി ജില്ലാതല ആസ്പത്രിയിൽ ഹൃദയ ശസ്ത്രക്രിയയും ഹൃദയം തുറക്കാതെ വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും

● ആന്റി ബയോഗ്രാം പുറത്തിറക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം

● സർക്കാർ ആസ്പത്രികളിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ

● ക്യാൻസർ മരുന്നുകൾക്ക് ഇരട്ടി തുക(മെഡിക്കൽ കോളേജുകളിൽ ഈ വിഹിതം 12.17 കോടിയിൽ നിന്ന്‌ 25.42 കോടിയാക്കി)

● കോന്നി, ഇടുക്കി മെഡിക്കൽ കോളേജുകൾക്കും കൊല്ലം, മഞ്ചേരി നഴ്‌സിങ്‌ കോളേജുകൾക്കും അംഗീകാരം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!